/indian-express-malayalam/media/media_files/uploads/2018/04/camila.jpg)
ടൈറ്റാനിക്കിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ലിയോനാർഡോ ഡികാപ്രിയോ. 2016 ൽ 'ദി റെവനന്റ്" എന്ന ചിത്രത്തിലൂടെ മികച്ച നടനുളള ഓസ്കർ പുരസ്കാരവും നേടി. ഡികാപ്രിയോയുടെ പുതിയ കാമുകിയെക്കുറിച്ചുളള വാർത്തകളാണ് രാജ്യാന്തര മാധ്യമങ്ങളിൽ നിറയുന്നത്.
അർജന്റീനിയൻ മോഡലും നടിയുമായ കാമില മോറോൺ ആണ് ഡികാപ്രിയോയുടെ പുതിയ കാമുകി. അടുത്തിടെ ഇരുവരും പരിപാടികളിൽ ഒന്നിച്ചെത്തിയതും പൊതു ഇടങ്ങളിൽ ഒരുമിച്ച് എത്തിയതുമാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന് വാർത്തകൾ പരക്കാൻ ഇടയാക്കിയത്.
ഡികാപ്രിയോയും കാമിലയും ലൊസാഞ്ചൽസിൽ ഒരുമിച്ച് കണ്ടുമുട്ടിയെന്ന് പേജ്സിക്സ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല മറ്റു ചില ഇടങ്ങളിലും ഇരുവരും ഒന്നിച്ചു എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ നിരവധി പരിപാടികളിലും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു.
ഡികാപ്രിയോ തന്റെ മുൻകാമുകി നിന അഗ്‌ദലുമായി വേർപിരിഞ്ഞശേഷമാണ് കാമിലയുമായി അടുക്കുന്നത്. കഴിഞ്ഞ ഡിസംബർ മുതലാണ് ഡികാപ്രിയോയും കാമിലയും ഒരുമിച്ച് പൊതുഇടങ്ങളിൽ വന്നു തുടങ്ങിയത്.
A post shared by NRG ENERGY (@nrgalbania) on
റിപ്പോർട്ടുകൾ പ്രകാരം ഡികാപ്രിയോയെക്കാൾ 23 വയസ് പ്രായം കുറവാണ് കാമിലയ്ക്ക്. അതായത് 20 വയസ്. മറ്റൊരു രസകരമായ വസ്തുത കാമിലയുടെ അമ്മയ്ക്ക് ഡികാപ്രിയോയെക്കാൾ 2 വയസ് കുറവാണ്.
A post shared by سینما و تلویزیون (@cinema_see) on
Current mood #camimorrone #camilamorrone #mood
A post shared by Camila Morrone
A post shared by City Magazine Official (@citymagazineofficial) on
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.