യുവതാരങ്ങളിൽ ശ്രദ്ധേയയായ സാന്നിധ്യമാണ് ലിയോണ ലിഷോയ്. ‘ഇഷ്ക്’, ആൻമേരിയ കലിപ്പിലാണ്’, ‘മായാനദി’, മറഡോണ’, ‘അതിരൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രി. ലിയോണ പങ്കുവച്ച ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
സഹോദരൻ ലയണൽ ലിഷോയുടെ വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കുന്നത്. നവംബർ 25നായിരുന്നു ലയണലും താനിയയും തമ്മിലുള്ള വിവാഹം. 26ന് ആതിരപ്പള്ളിയിൽ വെച്ച് റിസപ്ഷനും നടത്തി. പ്രകൃതിയോടിണങ്ങിയ രീതിയിലുള്ള തീം റീസപ്ഷൻ ആയിരുന്നു ഒരുക്കിയത്. ഇതിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
“ഞങ്ങളെപ്പോഴും ആഗ്രഹിച്ചതുപോലെയായിരുന്നു ഇത്, പ്രകൃതിയോടിണങ്ങി, ലാളിത്യത്തോടെ… നല്ല സംഗീതം… പ്രിയപ്പെട്ടവരുടെ സാന്നിധ്യം… ധാരാളം ഫൺ,” ചിത്രങ്ങൾ പങ്കുവച്ച് ലിയോണ കുറിച്ചതിങ്ങനെ.
View this post on Instagram
View this post on Instagram
സിനിമാ-സീരിയൽ താരമായ ലിഷോയിയുടെ മകളായ ലിയോണ റെജി നായർ സംവിധാനം ചെയ്ത ‘കലികാലം ‘ എന്ന സിനിമയിലൂടെ ആണ് അഭിനയരംഗത്ത് എത്തിയത്. തുടർന്ന് ‘ജവാൻ ഓഫ് വെള്ളിമല’ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
View this post on Instagram
View this post on Instagram
‘എൻ ഇനിയ കാതൽ മഴ’ എന്ന സിനിമയിലൂടെ തമിഴകത്തും ‘ബാലു ലവ്സ് നന്ദിനി’ എന്ന സിനിമയിലൂടെ കന്നഡസിനിമയിലും ലിയോണ തുടക്കം കുറിച്ചു.
Read more: ‘ഇഷ്ക്’ വിശേഷങ്ങളും ഇഷ്ടാനിഷ്ടങ്ങളും പങ്കുവച്ച് ലിയോണ