ലോക്ക്ഡൗൺ കാലത്ത് ഷൂട്ടിംഗ് തിരക്കുകളൊന്നുമില്ലാതെ അമ്മയ്ക്ക് ഒപ്പം ചെലവഴിക്കുകയാണ് ലെന. അമ്മ ഹോം മെയ്ഡായി വീട്ടിലുണ്ടാക്കിയ പാനിപൂരിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ സ്രിന്റ, സുരഭി ലക്ഷ്മി, ജോമോൾ എന്നിവരെല്ലാം കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘കൊതി കിട്ടും’ എന്നാണ് സുരഭിയുടെ കമന്റ്. ലോക്ക്ഡൗൺ കാലത്ത് തന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ എന്ന കമന്റുകളുമായി ആരാധകരും രംഗത്തുണ്ട്.
നല്ലൊരു ബേക്കർ കൂടിയാണ് ലെനയുടെ അമ്മ ടീന മോഹൻകുമാർ. ലെനയുടെ പിറന്നാളിനു അമ്മ ഒരുക്കിയ കേക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. ലെന എന്ന പേരിന് അർത്ഥം വെളിച്ചം എന്നാണ്. മകളുടെ പേരിനെ അന്വർത്ഥമാക്കുന്ന കേക്ക് തന്നെയാണ് ടീന ലെനയ്ക്കായി ഒരുക്കിയത്. ഒറ്റനോട്ടത്തിൽ വലിയൊരു മെഴുകുതിരിയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ ബർത്ത്ഡേ കേക്ക്.

വ്യത്യസ്ത തീമിലും ഡിസൈനിലുമുള്ള മനോഹരമായ നൂറുകണക്കിന് കേക്കുകളാണ് ഈ അമ്മയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാൻ സാധിക്കുക.
ക്രിയേറ്റിവിറ്റിയോടെയും ശ്രദ്ധയോടെയും ഒരുക്കിയ കലാരൂപങ്ങൾ തന്നെയാണ് ഓരോ കേക്കും.
Read more: മകൾ അഭിനയത്തിൽ തിളങ്ങുമ്പോൾ ബേക്കിങ്ങിൽ താരമായി അമ്മ