scorecardresearch

എന്റെ കൃഷിപരീക്ഷണങ്ങൾ; വിളവെടുപ്പ് സന്തോഷം പങ്കുവച്ച് ലെന

അടുക്കളയിൽ തന്നെ മൈക്രോഗ്രീൻ രീതിയിൽ ചെറുപയർ മുളപ്പിച്ചെടുത്തിരിക്കുകയാണ് നടി ലെന

എന്റെ കൃഷിപരീക്ഷണങ്ങൾ; വിളവെടുപ്പ് സന്തോഷം പങ്കുവച്ച് ലെന

ഏറെ ട്രെൻഡായി കൊണ്ടിരിക്കുന്ന ഒന്നാണ് മൈക്രോഗ്രീന്‍ പച്ചക്കറി കൃഷി രീതി. പച്ചക്കറികളുടെ ചെറിയ തൈവിത്തുകളെയാണ് മൈക്രോഗ്രീന്‍ പച്ചക്കറിയെന്ന് പറയുന്നത്. ഇവയ്ക്ക് സാധാരണ ഇലക്കറികളേക്കാള്‍ പത്തിരട്ടി ഗുണമാണ് ഉള്ളത്. വിത്തുമുളച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ തന്നെ ഇവ ഉപയോഗിക്കാനുമാവും. കൃഷി ചെയ്യാൻ കൃഷിയിടമോ വളമോ ഒന്നും വേണ്ട എന്നതും മൈക്രോഗ്രീനിന്റെ ജനപ്രീതി വർധിപ്പിക്കുന്നു. അടുക്കളയ്ക്ക് അകത്തു തന്നെ ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളിൽ മൈക്രോഗ്രീൻ കൃഷി നടത്താം.

ഇപ്പോഴിതാ, തന്റെ മൈക്രോഗ്രീൻ പരീക്ഷണം ഒരു വീഡിയോയിലൂടെ പരിചയപ്പെടുത്തുകയാണ് ലെന. ചെറുപയർ മുളപ്പിച്ച് ഇലകൾ വന്നു അവ വിളവെടുത്ത് ഡയറ്റിന്റെ ഭാഗമായി വേവിച്ചെടുക്കുന്നതുവരെയുള്ള കാര്യങ്ങൾ വീഡിയോയിൽ ലെന ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നായികയാണ് ലെന. സോഷ്യല്‍ മീഡിയയിലും ലെന ആക്ടീവാണ്.

വലിയ ഭക്ഷണ പ്രിയയാണ് ലെന. തന്റെ യൂട്യൂബ് ചാനലിലൂടെ ഫുഡുമായി ബന്ധപ്പെട്ട നിരവധി വ്ളോഗുകൾ ലെന മുൻപും ഷെയർ ചെയ്തിട്ടുണ്ട്. ലെനയുടെ അമ്മയും കുക്കിംഗിൽ ഏറെ താൽപ്പര്യമുള്ളയാളാണ്. നല്ലൊരു ബേക്കർ കൂടിയാണ് ലെനയുടെ അമ്മ ടീന . അമ്മയുണ്ടാക്കിയ കേക്കുകളുടെ വിശേഷങ്ങളും ഇടയ്ക്ക് ലെന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Lena shares her microgreens experience

Best of Express