ചില്ലു കഷ്ണം കടിച്ചു മുറിച്ചു കഴിക്കുന്ന ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ്, ലോക പ്രശസ്തമായ പല സാഹസികരും ജീവന്‍ പണയപ്പെടുത്തി കാണിക്കുന്ന വിദ്യയാണ്. അത്തരത്തില്‍ ‘ചില്ല്’ കഴിച്ച് മലയാളികളുടെ പ്രീയപ്പെട്ട നടി ലെനയും കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ചില്ലു കഷ്ണം പോലൊന്തോ കഴിക്കുന്നത്. ദ ആര്‍ട്ട് ഓഫ് ഈറ്റിംങ് ഗ്ലാസ് എന്നു പറഞ്ഞാണ് സാഹസം. കട്ടിയുള്ള ചില്ലു കഷ്ണം പോലെ ഉള്ള വസ്തു താരം ചവയ്ക്കുന്നത് വ്യക്തമായി കാണാം. ആരാധകര്‍ ഇതിനെ സ്വീകരിച്ചത് ട്രോളുകളോടെയാണ്. പലവിധത്തിലുള്ള ട്രോളുകള്‍ ലെനയുടെ ‘ചില്ല് തീറ്റ’ ആഘോഷിച്ചു. എന്നാല്‍ അത് ചില്ല് അല്ലെന്ന് പറഞ്ഞ് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
സിനിമയുടെ ആക്ഷൻ സീക്വൻസുകളിൽ ഒക്കെ ഉപയോഗിക്കുന്ന വാക്സ് ആണ് താന്‍ കടി്ചചു ചവച്ചതെന്നാണ് ലെനയുടെ വെളിപ്പെടുത്തല്‍. ഇതം സംബന്ധിച്ച് ഫെയ്സ്ബുക്കിലാണ് താരം വിശദീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ