തല മൊട്ടയടിച്ച ലെനയുടെ ചിത്രങ്ങൾ പുറത്ത്. പളനിയിലെ മുരുകൻ കോവിലിൽ ആണ് ലെന തലമുണ്ഡനം ചെയ്തത്. തല മുണ്ഡനം ചെയ്തശേഷം മഞ്ഞൾ പുരട്ടിയുളള ചിത്രം ലെന നേരത്തെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോൾ മറ്റു രണ്ടു ചിത്രങ്ങൾ കൂടി പുറത്തുവന്നിട്ടുണ്ട്.

ലെനയുടെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടിയിട്ടുണ്ട്. എന്നാൽ പുതിയ ലുക്കിനെ അഭിനന്ദിച്ചവരും ഉണ്ട്. പുതിയ ലുക്കിലും ലെന സൂപ്പറാണെന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്.

A post shared by Lena Kumar (@lenasmagazine) on

A post shared by Lena Kumar (@lenasmagazine) on

A post shared by Lena Kumar (@lenasmagazine) on

കഥാപാത്രത്തിനുവേണ്ടി മേക്ക്ഓവർ നടത്താൻ ലെനയ്ക്ക് ഒരു മടിയുമില്ല. പക്ഷേ ലെനയുടെ ഇത്തവണത്തെ മേക്ക്ഓവർ സിനിമയ്ക്കു വേണ്ടിയല്ല. ലെന തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സിനിമയ്ക്ക് അല്ലാതെ ലെന മൊട്ടയടിച്ചത് എന്തിനാണെന്ന സംശയം ആരാധകരുടെ മനസിൽ ഉയരുന്നുണ്ട്. ഇതിനുളള ഉത്തരവും അധികം വൈകാതെ ലെന പറയുമെന്ന് തന്നെ കരുതാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ