1984ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നാദിയ മൊയ്തു. വർഷം ഇത്രയും കടന്ന് പോയെങ്കിലും മലയാളിക്ക് നാദിയ ഇന്നും ആ ചിത്രത്തിലെ കഥാപാത്രമായ ഗേളിയാണ്. അല്പം കുസൃതിയൊക്കെയുള്ള യുവതിയായാണ് നാദിയ പ്രേക്ഷകരുടെ ഇഷ്ടം കവർന്നത്.
ഇപ്പോഴിതാ, ലെനയ്ക്കും പറയാനുള്ളത് ആ ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചാണ്. നാദിയ മൊയ്തുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ലെന ചിത്രത്തിലെ തനിക്ക് മറക്കാനാകാത്ത രംഗം വെളിപ്പെടുത്തിയിരിക്കുന്നത്. “നാദിയ മാമും മോഹൻലാലും ചെയ്ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ലെ എക്സ് റേ വിഷൻ സൺഗ്ലാസ്സ് രംഗം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഓരോ തവണയും ഇവരെ കാണുമ്പോൾ ആ രംഗം എന്റെ മനസ്സിലൂടെ കടന്നു പോകും. ഈ ഊഷ്മളയായ രാജ്ഞിയോടൊപ്പം ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്” ലെന കുറിച്ചു.
ശ്രീകുമാർ എന്ന മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അടുത്ത് മഞ്ഞ റോസാ ചെടി ചോദിച്ചു വരുന്ന ഗേളി. താൻ വെച്ചിരിക്കുന്ന സൺഗ്ലാസ് സുഹൃത്ത് ഫിലാഡൽഫിയയിൽ നിന്നും കൊണ്ടുവന്നതാണെന്നും ഇതുവെച്ചാൽ മനുഷ്യരുടെ വസ്ത്രങ്ങൾ ഒന്നും കാണില്ലെന്നും പറയുന്ന രസകരമായ രംഗമാണ് ലെന കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. സിനിമയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഒരു രംഗമാണത്.
മമ്മൂട്ടി നായകനാകുന്ന അമൽ നീരദ് ചിത്രത്തിലാണ് നാദിയ ഒടുവിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഫൊട്ടോയാണ്ലെന പങ്കുവച്ചിരിക്കുന്നത്. ലെനയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Also Read: തുടക്കത്തിൽ ഇത് അൽപ്പം വേദനാജനകമായിരുന്നു; സാമന്തയുമായുള്ള വിവാഹമോചന വാർത്തകളെക്കുറിച്ച് നാഗ ചൈതന്യ
മുംബൈയില്‍ സ്ഥിരതാമസമായ നദിയ മൊയ്തുവിനു, സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നദിയയുടെ കുടുംബം അമേരിക്കയില്‍ നിന്നും മുംബൈയിലേക്ക് മടങ്ങിയെത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ഏറെ നാള് ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന നദിയ ‘എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.
ജെജെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ നദിയ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.