പേരിൽ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് ലെന. പേരിന്റെ ഇംഗ്ലീഷ് സ്പെല്ലിങ്ങിൽ ഒരു A കൂടി ചേർത്തിരിക്കുകയാണ് താരം. ‘എന്റെ പേരിന്റെ സ്‌പെല്ലിങ് ‘Lenaa’ എന്നാക്കിയിരിക്കുന്നു. എനിക്ക് ഭാഗ്യം ആശംസിക്കൂ’, എന്നാണ് ലെന സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചത്.
ഉണ്ണി മുകുന്ദൻ നായക വേഷത്തെ അവതരിപ്പിച്ച മേപ്പടിയാൻ ആണ് ലെനയുടേതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമ. നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേപ്പടിയാന്‍’.
ആടുജീവിതം, ഭീഷ്മ പര്‍വം, വനിത, ആര്‍ട്ടിക്കിള്‍ 21 തുടങ്ങി ഒട്ടേറെ സിനിമകളില്‍ ലെന അഭിനയിക്കുന്നുണ്ട്. ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ റഹിം ഖാദർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വനിത’. ലെനയെ കൂടാതെ സജിത മഠത്തിൽ, നവാസ് വള്ളിക്കുന്ന്, ശ്രീജിത്ത് രവി, സലിം കുമാർ, കലാഭവൻ നവാസ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലുണ്ട്.
Read More: മഞ്ഞുപെയ്ത്ത് ആസ്വദിച്ച് സംവൃത; വീഡിയോ