താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് എപ്പോഴും താൽപ്പര്യമാണ്. ഇപ്പോഴിതാ, നടി ലെനയുടെ ഒരു കുട്ടിക്കാലചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഒരു ടെഡി ബെയറിനെയും കയ്യിൽ പിടിച്ച് ചിരിയോടെ ഇരിക്കുകയാണ് കുഞ്ഞ് ലെന ചിത്രത്തിൽ.

<

രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെയിടം കണ്ടെത്തിയ നായികയാണ് ലെന. ജയരാജിന്റെ ‘സ്നേഹം’ എന്ന ചിത്രത്തിലൂടെ സിനിമകളിൽ അരങ്ങേറ്റം കുറിച്ച ലെന ഇന്ന്, മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്നൊരു അഭിനേത്രി കൂടിയാണ്. കഥാപാത്രം നെഗറ്റീവാണോ പോസിറ്റിവാണോ എന്നൊന്നും നോക്കാതെ തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾക്ക് തന്റേതായൊരു ടച്ച് നൽകാൻ ലെനയ്ക്ക് സാധിക്കാറുണ്ട്.

View this post on Instagram

Thanks for the most natural pics @haribhagirath

A post shared by Lena Kumar (@lenasmagazine) on

22 വർഷങ്ങൾക്കിടയിൽ നൂറ്റിപ്പത്തിലേറെ ചിത്രങ്ങളിൽ ഇതിനക അഭിനയിച്ചുകഴിഞ്ഞു. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ‘ട്രാഫിക്’ എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ചിത്രങ്ങളിലൊന്ന്. പിന്നീട് ‘സ്നേഹ വീട്’, ‘ഈ അടുത്ത കാലത്ത്’, ‘സ്പിരിറ്റ്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘അതിരൻ’ തുടങ്ങിയ ചിത്രങ്ങൾ ലെനയുട കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

ലെന പ്രധാന വേഷത്തിൽ എത്തുന്ന ‘ആർട്ടിക്കിൾ 21’ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു.

സിനിമയ്ക്ക് അപ്പുറം ബിസിനസുകാരി കൂടിയാണ് ലെന ഇന്ന്. ആകൃതി എന്ന സ്ലിമ്മിംഗ് സ്ഥാപനം കൂടി നടത്തുന്നുണ്ട് ലെന ഇന്ന്. തിരക്കേറിയ ജീവിതശൈലി കൊണ്ടും തെറ്റായ ഭക്ഷണസംസ്ക്കാരം കൊണ്ടും ആരോഗ്യവും ഭംഗിയും നഷ്ടപ്പെടുന്ന ശരീരത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുന്ന ട്രീറ്റ്മെന്റുകളാണ് ആകൃതി ഓഫർ ചെയ്യുന്നത്.

Read more: ലോണടയ്ക്കാൻ ഇല്ലാത്തതായിരുന്നു കുട്ടിക്കാലത്തിന്റെ സൗന്ദര്യമെന്ന് നടൻ; ക്യാപ്ഷൻ സിംഹമേ എന്ന് സോഷ്യൽ മീഡിയ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook