/indian-express-malayalam/media/media_files/2025/11/13/jayaram-parvathy-legendary-singer-p-susheela-2025-11-13-13-56-11.jpg)
പുലപാക സുശീല എന്ന പി സുശീല, ഒരു കാലഘട്ടത്തിന്റെ മുഴുവൻ വൈകാരിക ഭാവങ്ങളെയും ഈണത്തിൽ ഒപ്പിയെടുത്ത ഒരു മാന്ത്രിക ശബ്ദമായി ഇന്നും ദക്ഷിണേന്ത്യൻ മനസ്സുകളിൽ ജീവിക്കുന്നു. 1935 നവംബർ 13-ന് ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ പിറന്ന ആ പെൺകുട്ടി, ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾക്ക് 'സുശീലാമ്മ'യായി മാറി.
90-ാം ജന്മദിനത്തിൽ, സുശീലാമ്മയെന്ന ആ സ്വരമാധുരിയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് മലയാളത്തിന്റെ പ്രിയനടൻ ജയറാമും പാർവതിയും.
Also Read: New malayalam OTT Release: നവംബർ 14ന് ഒടിടിയിലെത്തുന്ന 4 മലയാള ചിത്രങ്ങൾ
"നമ്മുടെയെല്ലാം ജീവിതത്തിലെ ദൈവികശബ്ദമായ സുശീലാമ്മയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു," സുശീലാമ്മയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കിട്ട് ജയറാം കുറിച്ചു.
സുശീലാമ്മയുടെ സംഗീത യാത്രയെ ഒരു നദിയോട് ഉപമിക്കാം, വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലൂടെ ഒഴുകി, ഒടുവിൽ സംഗീതമെന്ന സാഗരത്തിൽ ലയിക്കുന്ന നദി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, സംസ്കൃതം, സിംഹള, ബംഗാളി... തുടങ്ങി 12-ൽ അധികം ഇന്ത്യൻ ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങളാണ് ആ സ്വരമാധുരിയിൽ പിറന്നത്.
Also Read: നിന്നെ ഒരുപാട് സ്നേഹിക്കുന്നു നിംസ്: നിമിഷിന് ആശംസകളുമായി അഹാന
ഏറ്റവുമധികം ഭാഷകളിൽ പാടിയ ഗായികയ്ക്കുള്ള ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും ഈ ഇതിഹാസ നായികയെ തേടിയെത്തി. ആരാധകർ അവരെ 'ഗാന സരസ്വതി' എന്നും 'ഗന്ധർവ ഗായിക' എന്നും 'കന്നഡ കോകില' എന്നുമെല്ലാം സ്നേഹത്തോടെ വിളിച്ചു.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് തുടർച്ചയായി അഞ്ചു വർഷം സ്വന്തമാക്കിയ സുശീലാമ്മ, ഇന്ത്യൻ സിനിമ സംഗീത ചരിത്രത്തിലെ അപൂർവ പ്രതിഭയാണ്. 2008-ൽ രാജ്യം പദ്മഭൂഷൺ നൽകി ആ സ്വരസാഗരത്തെ ആദരിച്ചു.
സഹ ഗായകരുമായുള്ള അവരുടെ കൂട്ടുകെട്ടുകൾ സംഗീത ലോകത്തിന് മറക്കാനാവാത്ത ഗാനങ്ങൾ സമ്മാനിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് എസ്.പി. ബാലസുബ്രഹ്മണ്യം എന്ന അതുല്യപ്രതിഭയുമായി ചേർന്നുള്ള യുഗ്മഗാനങ്ങളാണ്.
Also Read: വിവാഹത്തിന് എക്സ്പയറി ഡേറ്റ് വേണം: കാജോൾ
മലയാളത്തിന്റെ പ്രിയപ്പെട്ട സുശീലാമ്മ
മലയാളികളുടെ മനസ്സിലും സുശീലാമ്മയ്ക്ക് സ്വന്തമായ ഒരിടമുണ്ട്. 1961-ൽ പുറത്തിറങ്ങിയ 'സീത' എന്ന ചിത്രത്തിലെ "പാട്ടുപാടിയുറക്കാം ഞാൻ" എന്ന ഗാനത്തിലൂടെയാണ് അവർ മലയാളത്തിലേക്ക് കടന്നുവരുന്നത്. മലയാളത്തിൽ മാത്രം 916 പാട്ടുകൾ പാടി, അതിൽ 846 എണ്ണവും സിനിമാ ഗാനങ്ങളായിരുന്നു.
മലയാളത്തിന്റെ 'ഗാനഗന്ധർവ്വൻ' ആയ യേശുദാസുമൊത്ത് അവർ പാടിയ യുഗ്മഗാനങ്ങൾ ഇന്നും മലയാളിക്ക് നിത്യഹരിത ഗാനങ്ങളാണ്. സുശീലയുടെ സ്വരം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയത് ദേവരാജൻ മാസ്റ്റർ ആയിരുന്നു.
മലയാളത്തിലെ അവരുടെ മാന്ത്രിക ഗാനങ്ങൾക്ക് അംഗീകാരമായി "പൂന്തേനരുവീ..." (ഒരു പെണ്ണിന്റെ കഥ), "പൂവുകൾക്കു പുണ്യകാലം..." (ചുവന്ന സന്ധ്യകൾ) എന്നീ ഗാനങ്ങൾക്ക് മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചു.
സുശീലാമ്മയുടെ ശബ്ദം ആത്മാവിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മാന്ത്രിക സ്പർശമാണ്. സ്നേഹത്തിൻ്റെ മൃദുലമായ തേനൊലിയായും, വാത്സല്യത്തിൻ്റെ ആർദ്രമായ തലോടലായും വിരഹത്തിൻ്റെ നോവുള്ള തേങ്ങലായും, സന്തോഷത്തിൻ്റെ നിർമ്മലമായ പുഞ്ചിരിയായുമൊക്കെ മനുഷ്യൻ്റെ എല്ലാ വൈകാരിക ഭാവങ്ങളെയും ആ സ്വരമാധുരി ഉള്ളിൽ ആവാഹിക്കുന്നു. ഓരോ ഗാനത്തിലും അവർ പകർന്നു നൽകുന്നത് സംഗീതത്തേക്കാൾ ഉപരി ഒരു ദൈവിക അനുഭൂതിയാണ്.
Also Read: മൂത്തോനായി വാപ്പിച്ചി വരും, ഞങ്ങൾ ഒരുമിക്കുന്ന ആദ്യചിത്രമായിരിക്കും അത്: ദുൽഖർ സൽമാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us