scorecardresearch
Latest News

സംഗീതം ജീവിതമാക്കിയ പ്രതിഭ; ആളെ മനസ്സിലായോ?

ഇളയരാജ കൂട്ടുക്കെട്ടില്‍ അനവധി മെലഡി ഗാനങ്ങള്‍ക്ക് ജന്മമേകിയ പ്രതിഭ

സംഗീതം ജീവിതമാക്കിയ പ്രതിഭ; ആളെ മനസ്സിലായോ?

ബോളിവുഡ് മുതല്‍ അങ്ങ് ടോളിവുഡ് വരെ നീളുന്നു ഈ പ്രതിഭയുടെ നാദം. നാലു ഭാഷകളിലായി 40,000ൽ ഏറെ ഗാനങ്ങൾ പാടി റെക്കോർഡ് സൃഷ്ടിച്ചു. ഗായകനായും അഭിനേതാവും തിളങ്ങി. ആ നാദപ്രപഞ്ചത്തിന് പേര്, എസ് പി ബി. 2020 സെപ്റ്റംബറിൽ സംഗീതപ്രേമികളെ തീരാദുഖത്തിലാക്കി വിടപറഞ്ഞ എസ് ബി ബാലസുബ്രഹ്മണ്യമെന്ന എസ് പി ബിയുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ജനിച്ച എസ് പി ബി എഞ്ചിനീയറിങ് പഠനത്തോടൊപ്പം സംഗീതവും മുന്നോട്ട് കൊണ്ടുപോയി. നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം ‘ശ്രീ ശ്രീ ശ്രീ മര്യാദ രമണ്ണാ’ എന്ന ചിത്രത്തില്‍ ആദ്യ ഗാനം ആലപിച്ചു. പിന്നീടങ്ങോട് എസ് പി ബി യുടെ കാലമായിരുന്നു. ഗായകനായും അഭിനേതാവായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും സ്റ്റേ്ജ് ഷോകളിലും എസ് പി ബി തിളങ്ങി.

spb, S P Balasubrahmanyam, balasubramaniam, spb health, sp balasubramaniam, balasubrahmanyam, sp balu, spb news, sp balasubrahmanyam, s p balasubramaniam, spb condition, s p balasubrahmanyam latest news, SP Balasubrahmanyam, SP Balasubrahmanyam health , sp charan, spb lung transplant, SP Balasubrahmanyam lung transplant, എസ് പി ബി, Indian express malayalam, IE malayalam
SPB

ഇളയരാജ കൂട്ടുക്കെട്ടില്‍ അനവധി മെലഡി ഗാനങ്ങള്‍ക്ക് ജന്മമേകിയ എസ് പി ബിയെ തേടി നിരവധി തവണ സംസ്ഥാന പുരസ്കാരങ്ങളും ഫിലിം ഫെയര്‍ അവാര്‍ഡുകളുമെത്തി. 47 – ാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സമഗ്ര സംഭാവനയ്ക്കുളള പുരസ്‌കാരം എസ് പി ബിയ്ക്ക് സമ്മാനിച്ചിരുന്നു. കോവിഡ് പോരാളികള്‍ക്ക് ആദരവ് നല്‍കി കൊണ്ട് പാടിയ ‘ ഭാരത് ഭൂമി’ ആണ് അവസാനമായി ആലപിച്ച ഗാനം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Legendary singer childhood photo