ബാബുരാജ്, ദക്ഷിണാമൂർത്തിസ്വാമി തുടങ്ങിയ പ്രതിഭകളുടെ കാലഘട്ടത്തിനു ശേഷം മലയാള ഗാനശാഖയ്ക്ക് തനതായൊരു ശൈലി പരിചയപ്പെടുത്തിയ രവീന്ദ്രൻ മാഷ് ഓർമ്മയായിട്ട് ഇന്നേക്ക് 14 വർഷം പൂർത്തിയാകുമ്പോൾ ആ ദീപ്ത സ്മരണകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര. മലയാളികള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ഈണങ്ങള്‍ പലതു സൃഷ്ടിച്ച അദ്ദേഹം 2005 മാര്‍ച്ച്‌ മൂന്നിന് ചെന്നൈയില്‍ വച്ചാണ് മരണപ്പെടുന്നത്. മരിക്കുമ്പോള്‍ 61 വയസായിരുന്നു പ്രായം.

കർണ്ണാടക സംഗീതവും മെലഡിയും സമന്വയിക്കുന്ന മാസ്മരികതയായിരുന്നു രവീന്ദ്രസംഗീതത്തിന്റെ പ്രത്യേകത. അറുപതോളം സിനിമകൾക്കു വേണ്ടി ഗാനങ്ങൾ ഒരുക്കിയ രവീന്ദ്രൻ മാഷിന്റെ നിരവധി അനശ്വര ഗാനങ്ങൾ ആലപിക്കാനുള്ള ഭാഗ്യവും കെ എസ് ചിത്രയെ തേടിയെത്തി. നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ (നീലക്കടമ്പ്), പുലർകാല സുന്ദരസ്വപ്നത്തിൽ ഞാനൊരു (ഒരു മെയ്മാസ പുലരിയിൽ), ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളേ (ധനം), രാമായണക്കാറ്റേ (അഭിമന്യു), ആലില മഞ്ചലിൽ (സൂര്യഗായത്രി), അറിവിൻ നിലാവേ (രാജശിൽപ്പി), സായന്തനം ചന്ദ്രിക (കമലദളം), പത്തുവെളുപ്പിനു മുറ്റത്തു നിക്കണ (വെങ്കലം), കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടിൽ (നന്ദനം) എന്നു തുടങ്ങി ഭാവസാന്ദ്രമായ നിരവധിയേറെ പാട്ടുകളാണ് രവീന്ദ്രൻ മാഷ്- കെ എസ് ചിത്ര കൂട്ടുക്കെട്ടിൽ മലയാളികൾ കേട്ടത്.

കര്‍ണാടക സംഗീതം അധിഷ്ടിതമായി രവീന്ദ്രൻ മാഷ് കമ്പോസ് ചെയ്ത ഗാനങ്ങള്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചവയാണ്. 1992ല്‍ ‘ഭരതം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ദേശീയ പുരസ്കാരത്തിലെ പ്രത്യേക പരാമര്‍ശം ലഭിക്കുകയുണ്ടായി. ‘നന്ദനം’, ‘ഭരതം’ എന്നീ ചിത്രങ്ങളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

Read more: പാടാതിരിക്കാനാവുമോ ജാനകിയമ്മയ്ക്ക്: കെ എസ് ചിത്ര

രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതത്തിൽ കെ എസ് ചിത്ര ആലപിച്ച ശ്രദ്ധേയമായ ചില ഗാനങ്ങള്‍ കാണാം:

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ