മണ്മറഞ്ഞ ചലച്ചിത്ര താരം രാജ് കപൂറിന്റെ പത്നിയും ബോളിവുഡിലെ സിനിമാ കുടുംബങ്ങളില്‍ മുന്‍നിരയിലുള്ള കപൂര്‍ കുടുംബത്തിന്റെ മുതിര്‍ന്ന അംഗവുമായ കൃഷ്ണാ കപൂര്‍ മുംബൈയില്‍ അന്തരിച്ചു. 87 വയസായിരുന്നു.

Read in English: Krishna Raj Kapoor passes away

ഹൃദയസ്തംഭനം മൂലം ഇന്ന് രാവിലെ അഞ്ചു മണിയോടെ ‘തന്റെ മാതാവ് കൃഷ്ണാ കപൂര്‍ അന്തരിച്ചതായി മകന്‍ രന്ധീര്‍ കപൂര്‍ പി ടി ഐയെ അറിയിച്ചു. ബോളിവുഡിലെ വിവിധ തുറകളിലെ സിനിമാ പ്രവര്‍ത്തകര്‍ അനുശോചനങ്ങള്‍ അറിയിച്ചു.

1946ല്‍ നടന്‍ രാജ് കപൂറിനെ വിവാഹം കഴിച്ച കൃഷ്ണ, ഋഷി, രന്ധീര്‍, രാജീവ്‌, ഋതു, റിമ എന്നിവരുടെ അമ്മയുമായി.  കൊച്ചു മക്കള്‍ കരിഷ്മ, കരീന,  ര്‍ണ്‍ബിര്‍ തുടങ്ങി കുടുംബംഗങ്ങള്‍ പലരും സിനിമാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന കുടുംബത്തിലെ തലമുതിര്‍ന്ന അംഗമായിരുന്നു കൃഷ്ണ.  ഈയടുത്താണ് കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ ഉണ്ടായിരുന്ന രാജ് കപൂര്‍ സ്റ്റുഡിയോ വിൽക്കാൻ തീരുമാനമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook