Latest News

പെയ്സും ഭൂപതിയും വീണ്ടും ഒരുമിച്ചെത്തുന്നു; ഇത്തവണ പക്ഷേ ടെന്നീസ് കോർട്ടിലല്ല

“ഇത് ഒരു പുതിയ അധ്യായം കൂടി എഴുതി ചേർക്കാനുള്ള സമയമാണെന്ന് തോന്നുന്നില്ലേ,” മഹേഷ് ഭൂപതി കുറിച്

leander paes, mahesh bhupathi, leehesh series, zee5 shows, nitesh tiwari, ashwiny iyer tiwari
Leander Paes and Mahesh Bhupathi are reuniting for an OTT project. (Photo: Leander Paes/Twitter)

ഇന്ത്യൻ ടെന്നീസിലെ ഇതിഹാസ താരങ്ങളായ ലിയാൻഡർ പേസും മഹേഷ് ഭൂപതിയും വീണ്ടും ഒരുമിച്ചെത്തുന്നു. പക്ഷേ ഇത്തവണ അവർ ഒരുമിക്കുന്നത് ഒരു ടെന്നീസ് മത്സരത്തിനായല്ല.

1999 ൽ വിംബിൾഡൺ നേടിയ ആദ്യത്തെ ഇന്ത്യക്കാരായി പെയ്സും ഭൂപതിയും മാറിയതെങ്ങനെയെന്നതിനെക്കുറിച്ചുള്ള ഒരു ഒടിടി സീരിസിനായാണ് ഇരു താരങ്ങളും ഒരുമിക്കുന്നത്.

1999 ജൂലൈ നാലിനാണ് വിംബിൾഡൺ പുരുഷ ഡബിൾസ് ഫൈനലിൽ പെയ്സ്-ഭൂപതി സഖ്യം പോൾ ഹാരിയസ്-ജാറേദ് പാൽമർ സഖ്യത്തെ പരാജയപ്പെടുത്തി ജേതാക്കളായത്. 22 വർഷം മുൻപുള്ള ചരിത്ര നിമിഷത്തിന്റെ ഓർമ ഇരു താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Read More: കേരളത്തിൽനിന്നുള്ള വനിതാ അത്‌ലറ്റുകളില്ലാതെ ടോക്യോ ഒളിംപിക്സ്

“22 വർഷം മുമ്പ് ഈ ദിവസം വിംബിൾഡൺ നേടിയ ആദ്യ ഇന്ത്യക്കാരായി ഞങ്ങൾ മാറി,” എന്ന് വിംബിൾഡൺ കീരീടനേട്ടത്തിനു ശേഷമുള്ള ചിത്രത്തിനൊപ്പം പെയ്സ് കുറിച്ചു. “അത് വളരെ പ്രത്യേകമായിരുന്നു. ഇത് ഒരു പുതിയ അധ്യായം കൂടി എഴുതി ചേർക്കാനുള്ള സമയമാണെന്ന് തോന്നുന്നില്ലേ,” എന്ന് പെയ്സിനോട് ചോദിച്ചുകൊണ്ട് മഹേഷ് ഭൂപതി ഈ ചിത്രം റീ ട്വീറ്റ് ചെയ്തു.

ലിയാണ്ടർ പെയ്സിന്റെയും മഹേഷ് ഭൂപതിയുടെയും കഥ ഒടിടി പ്ലാറ്റ്ഫോമായ സീ5ലാണ് പ്രദർശിപ്പിക്കുക. ചലച്ചിത്ര പ്രവർത്തകരായ അശ്വിനി അയ്യർ തിവാരി, നിതേഷ് തിവാരി എന്നിവരാണ് സംവിധായകർ. വ്യവസായത്തിന് വിജയകരമായ സിനിമകളായ ദംഗൽ, പംഗ എന്നീ സിനിമകൾ നൽകിയ ഇരുവരും ഇതാദ്യമായാണ് ഒരു പ്രോജക്ടിനായി ഒരുമിച്ചത്.

Read More: ടോക്യോ ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തുക മേരി കോമും മൻപ്രീത് സിങ്ങും

ഷോയുടെ ഫോർമാറ്റും മറ്റ് വിശദാംശങ്ങളും ഇനിയും വ്യക്തമാക്കിയിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകരും സഹപ്രവർത്തകരും മുൻ ടെന്നീസ് താരങ്ങൾക്ക് അവരുടെ പുതിയ ഉദ്യമത്തിന് ആശംസകൾ നേർന്നു.

“എല്ലായ്പ്പോഴും എല്ലായ്പ്പോഴും അഭിമാനിക്കുന്നു. അത് എന്താണെന്ന് കാണാൻ അക്ഷമയോടെ കാത്തിരിക്കുന്നു,” ദിയ മിർസ കുറിച്ചു. ട്വിങ്കിൾ ഖന്ന, സുചിത്ര പിള്ള, പി ടി ഉഷ എന്നിവരും ഷോയ്ക്ക് പിന്തുണ അറിയിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Leander paes mahesh bhupathi reuniting ott project by by nitesh and ashwiny iyer

Next Story
ജീവിതത്തിലേക്ക് എത്തിയ കൺമണി; അമ്മയായ സന്തോഷം പങ്കു വച്ച് മിയmiya, miya son, miya blessed with a baby boy, miya george, miya Gp, miya house, miya pregnant, മിയ ജോര്‍ജ്, Miya George, മിയ ജോര്‍ജും അശ്വിന്‍ ഫിലിപ്പും
The moderation of comments is automated and not cleared manually by malayalam.indianexpress.com