scorecardresearch

കരിയറിലെ ബോംബ് സമ്മാനിച്ചതിന് നന്ദി; പ്രമുഖ നടൻ മേക്കിങ്ങിൽ ഇടപെട്ടു, പടം വിജയിച്ചിട്ടും നല്ല വാക്ക് പറഞ്ഞില്ല, ധ്യാനിന്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

" നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും വലിയ ഹിറ്റുകൾ ഒന്നും എനിക്ക് എടുത്തു പറയാനില്ല, പക്ഷേ എന്നിട്ടും സിനിമകൾ എന്നെ തേടിയെത്തുന്നത് ഞാനൊരു പ്രശ്നക്കാരനല്ലെന്ന ഇമേജ് നിലനിൽക്കുന്നതു കൊണ്ടാണ്"

" നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും വലിയ ഹിറ്റുകൾ ഒന്നും എനിക്ക് എടുത്തു പറയാനില്ല, പക്ഷേ എന്നിട്ടും സിനിമകൾ എന്നെ തേടിയെത്തുന്നത് ഞാനൊരു പ്രശ്നക്കാരനല്ലെന്ന ഇമേജ് നിലനിൽക്കുന്നതു കൊണ്ടാണ്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Dhyan Sreenivasan | Dhyan Sreenivasan Interview

"ഞാൻ ഭാസിയെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ങ്ങനെ പ്രശ്നമുണ്ടാക്കിയാൽ എനിക്കിവിടെ ഇരിക്കപ്പൊറുതിയില്ലാട്ടോ എന്ന്"

നടനും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങൾ, നടനും സംവിധായകനും തമ്മിലുള്ള ആശയപരമായ വിയോജിപ്പുകൾ, കഥാഗതിയിൽ വരെ നടന്മാർ ഇടപ്പെട്ടു തുടങ്ങുമ്പോൾ സംവിധായകർക്കുണ്ടാകുന്ന മുഷിച്ചിൽ.... അതുമായി ബന്ധപ്പെട്ട് ഷൂട്ടിംഗ് സെറ്റിലുണ്ടാവുന്ന അസ്വാരസ്യങ്ങൾ ഇത്തരം കഥകളൊക്കെ പലപ്പോഴും സിനിമ ഇൻഡസ്ട്രിയിൽ നിന്നും ഉയർന്നു വരാറുണ്ട്.

Advertisment

കഴിഞ്ഞ ദിവസം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിനിടയിൽ മലയാളത്തിലെ ഒരു പ്രധാന നടനെ കുറിച്ച് പേരു പറയാതെ ധ്യാൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. സിനിമ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന നിർമാതാവിന്റെ വേദന മനസ്സിലാക്കുന്ന നടന്മാർ കുറവല്ലേ? എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു തന്റെ സുഹൃത്തായ സംവിധായകനു ഒരു നടനിൽ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ച് ധ്യാൻ പരാമർശിച്ചത്.

"അടുത്തകാലത്ത് എന്റെ സുഹൃത്ത് സംവിധാനം ചെയ്ത സിനിമ നന്നായി ഓടി. അതിലെ പ്രധാന നടൻ ആ സംവിധായകന്റെ ആവിഷ്കാരത്തിൽ വലിയ രീതിയിലുളള ഇടപെടലുകൾ നടത്തി. ശരിയാണ്, സിനിമ കൂടുതൽ നന്നാക്കാൻ വേണ്ടിയാണ് ഇടപെടുന്നത്. പക്ഷേ ഇടപെടലുകൾ കൂടുതലാവുമ്പോൾ അത് ആ സംവിധായകന് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. പടത്തിന്റെ എഡിറ്റ് കഴിഞ്ഞതിനു ശേഷം ആ നടൻ സംവിധായകനോട്, "എന്റെ കരിയറിലെ ബോംബ് സമ്മാനിച്ചതിനു നന്ദി," എന്നു പറഞ്ഞ് ഇറങ്ങിപ്പോയി. പക്ഷേ ആ പടം ഓടി. പടം ഓടിയപ്പോൾ നടൻ ആദ്യം വിളിച്ചു പറയുന്നത്, "പടം ഓടിയല്ലോ ഇത് വേറൊരു സംവിധായകനായിരുന്നെങ്കിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായേനേ" എന്നാണ്. അപ്പോഴും ആ വർക്കിനെ അഭിനന്ദിക്കുകയല്ല, കുറ്റപ്പെടുത്തുകയാണ്. ആ നടന് ഇൻഡസ്ട്രിയിൽ ഒരു തരത്തിലുള്ള മോശം ഇമേജുമില്ലാത്ത ആളാണ്, ക്ലീൻ ഇമേജാണ്. പക്ഷേ അയാളുടെ ഇടപെടൽ ഭയങ്കര മോശമാണ്," ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ.

Advertisment

വലിയ രീതിയിലുള്ള ചർച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ നടക്കുന്നത്. ഷറഫുദ്ദീനാണോ ആ നടൻ, അതോ ഫഹദോ എന്നൊക്കെയാണ് ട്വീറ്റിനു താഴെ നിറയുന്ന കമന്റുകൾ.

'സമീപകാലത്ത് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും വലിയ ഹിറ്റുകൾ ഒന്നും എനിക്ക് എടുത്തു പറയാനില്ല, പക്ഷേ എന്നിട്ടും സിനിമകൾ എന്നെ തേടിയെത്തുന്നത് ഞാനൊരു പ്രശ്നക്കാരനല്ലെന്ന ഇമേജ് നിലനിൽക്കുന്നതു കൊണ്ടാണ്,' ധ്യാൻ സ്വയം വിലയിരുത്തുന്നതിങ്ങനെ.

"ശ്രീനാഥ് ഭാസിയ്ക്ക് ബാൻ വന്നപ്പോൾ ഭാസിയ്ക്ക് വച്ച അഞ്ചു പടങ്ങളാണ് എന്നെ തേടിയെത്തിയത്. ഒടുവിൽ ഞാൻ ഭാസിയെ വിളിച്ചു പറഞ്ഞു, നീയിങ്ങനെ പ്രശ്നമുണ്ടാക്കിയാൽ എനിക്കിവിടെ ഇരിക്കപ്പൊറുതിയില്ലാട്ടോ എന്ന്. ഭാസി പ്രശ്നക്കാരൻ എന്ന രീതിയിൽ ഇമേജ് വരുമ്പോൾ പകരക്കാരൻ എന്ന രീതിയിലാണ് എന്നിലേക്ക് വരുന്നത്. അവിടെ എന്റെ കഴിവോ അഭിനയമോ ഒന്നുമല്ല നോക്കുന്നത്. പ്രശ്നക്കാരനല്ലാത്ത ഒരാളെന്ന രീതിയിലാണ് അതെല്ലാം വരുന്നത്. നടന്മാരെല്ലാം പ്രശ്നക്കാരാണോ എന്നതാണ് അവിടുത്തെ ചോദ്യം." ധ്യാൻ പറയുന്നു.

Dhyan Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: