ലക്ഷ്മി റായ് നായികയാകുന്ന ‘സിന്‍ഡ്രല്ല’ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. എസ് ജെ സൂര്യയുടെ അസോസിയേറ്റ് ആയിരുന്ന വിനോദ് വെങ്കിടേഷ് ആണ് സംവിധായകന്. ഹൊറര്‍-ഫാന്റസി വിഭാഗത്തില്‍ പെട്ട ചിത്രമാണ് ‘സിന്‍ഡ്രല്ല’. എസ് എസ് എല്‍ പ്രൊഡക്ഷന്‍ ആണ് നിര്‍മ്മാതാക്കള്‍.
The wait is over And she’s here #CINDRELLA #CinderellaFirstLook horror fantasy flick !
Directed by Debutant @vinoovenketesh ( #SJSURIYA Associate )
Music @Ashwamithra
DOP @Ramydop
Edit @editorkishore
Produced by #SSI_Production@PROSakthiSaran pic.twitter.com/A2HVqbdqdE
— RAAI LAXMI (@iamlakshmirai) November 4, 2018
She’s does it with style #CINDRELLA #CinderellaFirstLook don’t mess with her #poster #mynexttamil horror fantasy coming soon enjoy… director @vinoovenketesh
Produced by : SSI_Production pic.twitter.com/t9BiBCh4AN— RAAI LAXMI (@iamlakshmirai) November 4, 2018
ചെന്നൈ പരിസരത്തുള്ള ഒരു കാട്ടില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു ഗിത്താര്‍ വാദകയായിട്ടാണ് ലക്ഷ്മി റായ് വേഷമിടുന്നത്. നയന്‍താര, ത്രിഷ, എമി ജാക്സണ്, ഐശ്വര്യാ രാജേഷ്, ഹന്‍സിക എന്നീ നടിമാരെയൊക്കെ സമീപിച്ചിരുന്നെങ്കിലും കഥ കേട്ട് താത്പര്യം പ്രകടിപ്പിച്ച ശേഷം അവര്‍ പിന്മാറുകയായിരുന്നു എന്ന് സംവിധായകന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘നീയാ 2’ എന്ന ചിത്രത്തിലാണ് ലക്ഷ്മി റായ് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook