‘കെജിഎഫ് 2’ വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കന്നട സിനിമാലോകത്തും യാഷിന്റെ കരിയറിലും ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘കെജിഎഫ്’

kgf2, yash, ie malayalam

ആരാധകർ ഏറെ നാളായി കാത്തിരുന്ന ‘കെജിഎഫ് 2’ വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 16 ന് ചിത്രം തിയേറ്ററുകളിലെത്തും. 2020 ഒക്ടോബർ 2 ന് ‘കെജിഎഫ് 2’ തിയേറ്ററുകളിൽ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ റിലീസ് നീളുകയായിരുന്നു.

‘കെജിഎഫ് 2’ വിന്റെ നിർമ്മാണ കമ്പനിയായ ഹോംബ്‌ലെ ഫിലിംസാണ് റിലീസ് തീയതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സിനിമയുടെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ‘കെജിഎഫ് 2’ വിന്റെ ടീസർ നായകൻ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് ജനുവരി 7 ന് പുറത്തിറക്കിയിരുന്നു.

കന്നട സിനിമാലോകത്തും യാഷിന്റെ കരിയറിലും ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘കെജിഎഫ്’. കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രമായ കെജിഎഫ്, നൂറുകോടി ക്ലബ്ബിലും ഇടം നേടിയിരുന്നു. 2018 ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യമായി ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു. 2460 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിനം റിലീസിനെത്തിയത്. കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തിയിരുന്നു.

‘കോലാർ ഗോൾഡ് ഫീൽഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെ ജി എഫ്’. കർണാടകത്തിലെ കോലാർ സ്വർണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം.

മമ്മൂട്ടി ചിത്രം പ്രീസ്റ്റ് റിലീസ്

മമ്മൂട്ടി, മഞ്ജു വാര്യർ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി വച്ചു എന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ അറിയിപ്പുമായി സംവിധായകൻ ജോഫിൻ ചാക്കോ. ചിത്രത്തിന്റെ റിലീസ് തിയതി നാളെ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ഫെബ്രുവരി നാലിന് പ്രീസ്റ്റ് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Latest film malayalam movie tv serial bollywood news today celebrity photos videos 30 january 2021

Next Story
ഇതല്ല ഇതിനപ്പുറം ചാടി കിടന്നവളാണീ മീര നന്ദൻ; രസകരമായ വീഡിയോMeera Nandan, മീര നന്ദൻ, meera nandan photos, മീര നന്ദൻ ചിത്രങ്ങൾ, photoshoot, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com