മകളുടെ വഴിയേ; അന്തരിച്ച ഗായിക മഞ്ജുഷയുടെ പിതാവും വാഹനാപകടത്തിൽ മരിച്ചു

മൂന്ന് വർഷം മുൻപ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അപകടം

Singer Manjusha's father dies in an accident, ഗായിക മഞ്ജുഷയുടെ പിതാവ് അപകടത്തിൽ മരിച്ചു, Late singer Manjusha, അന്തരിച്ച ഗായിക മഞ്ജുഷ, idea star singer, ഐഇ മലയാളം, iemalayalam, ഐഇ മലയാളം

പെരുമ്പാവൂർ: വാഹനാപകടത്തിൽ അന്തരിച്ച ​ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്റെ അച്ഛനും വാഹനാപകടത്തിൽ മരിച്ചു. സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. വാഹനം പിന്നീട് പോലീസ് പിടിച്ചെടുത്തു.

പെരുമ്പാവൂര്‍ പുല്ലുവഴിയിൽ വച്ചായിരുന്നു അപകടം. മൂന്ന് വർഷം മുൻപ് മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അപകടം.

Read More: ഐഡിയ സ്റ്റാര്‍സിംഗര്‍ മത്സരാര്‍ത്ഥിയായിരുന്ന മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

2018– ലാണ് മഞ്ജുഷയുടെ മരണത്തിനു കാരണമായ അപകടം നടന്നത്. കാലടി താന്നിപ്പുഴയില്‍ കള്ളുമായി വന്ന മിനിലോറി സ്‌കൂട്ടറിലിടിച്ച് മഞ്ജുഷയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മഞ്ജുഷയുടെ മരണം. മരിക്കുമ്പോൾ ഇരുപത്തിയാറ് വയസായിരുന്നു മഞ്ജുഷയുടെ പ്രായം.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എം.എ. നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറെന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ ശ്രദ്ധ നേടുന്നത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിനിയാണ്. പ്രിയദര്‍ശന്‍ലാല്‍ ആണ് ഭര്‍ത്താവ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Late singer manjushas father dies

Next Story
ആ ലുക്ക്‌ ആണ് ലുക്ക്‌; മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി രമേശ്‌ പിഷാരടിmammootty, mammootty photos, മമ്മൂട്ടി, Ramesh Pisharody, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com