കൊച്ചി: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ മരണത്തില്‍ അനുശോചനമറിയിച്ച് ഇന്ത്യയുടെ സിനിമാ-സാംസ്കാരിക-രാഷ്ട്രീയ ലോകം. ലതാ മങ്കേഷ്കറുടെ മരണത്തില്‍ എന്റെ വേദന വാക്കുകള്‍ക്ക് അതീതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
“കരുതല്‍ ഏറെ നല്‍കിയ ലതാ ദീദി നമ്മെ വിട്ടുപിരിഞ്ഞു. നികത്താനാവാത്ത ഒരു ശൂന്യത ബാക്കി വച്ചാണ് അവര്‍ മടങ്ങിയത്. വരും തലമുറകൾ അവരെ എന്നും ഓര്‍ക്കും. അവരുടെ ശ്രുതിമധുരമായ ശബ്ദത്തിന് ആളുകളെ അത്ഭുതപ്പെടുത്താനുള്ള കഴിവുണ്ടായിരുന്നു,” പ്രധാനമന്ത്രി കുറിച്ചു.
ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. അവരുടെ പാട്ടിനൊപ്പം വളർന്ന പല തലമുറകൾ ഉണ്ട്. അവരുടെയെല്ലാം മനസ്സിൽ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്കർക്കുള്ളത്.
Also Read: ലതാ മങ്കേഷ്‌കർ: ഇതിഹാസ ഗായികയുടെ സംഗീത ജീവിതം ചിത്രങ്ങളിലൂടെ
പല പതിറ്റാണ്ടുകൾ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തിൽ നിന്ന ഈ ഗായിക ഹിന്ദിയിൽ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു. മലയാളിക്കും അവരുടെ നാവിൻതുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലേറയായി മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു ലതാ മങ്കേഷ്കര്‍. ഇന്ന് രാവിലെ 8.12 നായിരുന്നു അന്ത്യം സംഭവിച്ചത്.
ജനുവരി പതിനൊന്നിനാണ് 92 വയസ്സുകാരിയായ ലതാ മങ്കേഷ്കറിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ചിരുന്നെങ്കിലും അവർ ഇടയ്ക്ക് അപകടനില തരണം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Also Read: വാനമ്പാടിക്ക് വിട; ലതാ മങ്കേഷ്കര്‍ അന്തരിച്ചു
ലതാ മങ്കേഷ്‌കറിന് അന്ത്യോപചമർപ്പിക്കാൻ ബോളിവുഡ് താരം ഷാരൂഖ് ഖാൻ ശിവാജി പാർക്കിലെത്തി
ലതാ മങ്കേഷ്‌കറിന് അന്ത്യോപചാരം അർപ്പിക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ശിവാജി പാർക്കിലെത്തി.
“ലതാ ദീദി ഇപ്പോൾ നമ്മോടൊപ്പമില്ലെന്ന് അംഗീകരിക്കാൻ പ്രയാസമാണ്, എന്റെ വികാരം പ്രകടിപ്പിക്കാൻ അതിലും ബുദ്ധിമുട്ടാണ്; എന്നിരുന്നാലും, ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്, സ്വർഗ്ഗം ഇപ്പോഴിത് ആഘോഷിക്കുകയായിരിക്കും,” ഗായകൻ ഹരിഹരൻ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെത്തി. ഗായിക ലതാ മങ്കേഷ്‌കറിന് അന്തിമോപചാരം അർപ്പിക്കാൻ അദ്ദേഹം ഉടൻ തന്നെ ശിവാജി പാർക്കിലെത്തും.
” ഹൃദയഭേദകം, പക്ഷേ അവരെ അറിയാനും അവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും ഭാഗ്യമാണ്.. ഈ അവിശ്വസനീയമായ ശബ്ദവും ആത്മാവിനേയും ഇഷ്ടപ്പെട്ടിരുന്നു… ലതാജി നമ്മുടെ ഹൃദയത്തിൽ പകരം വയ്ക്കാനാകാത്ത സ്ഥാനം വഹിക്കുന്നു. അത്രമാത്രം ആഴത്തിൽ അവർ അവരുടെ ശബ്ദത്തിലൂടെ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്” ഇളയരാജ ട്വിറ്ററിൽ കുറിച്ചു.
“ഇന്ന് ഇന്ത്യയ്ക്ക് അതിന്റെ ശബ്ദം നഷ്ടപ്പെട്ടു. തലമുറകളായി ഇന്ത്യൻ സംഗീതത്തെ നിർവചിച്ച ഒരു ശബ്ദം. ലതാജി അവരുടെ ആത്മാവുള്ള ശബ്ദം കൊണ്ട് പതിറ്റാണ്ടുകളായി നമ്മുടെ ജീവിതത്തെ സമ്പന്നമാക്കി. അവരുടെ പാരമ്പര്യം സമാനതകളില്ലാത്തതാണ്. ലതാജി ശാരീരികമായി നമ്മോടൊപ്പമില്ലെങ്കിലും അവരുടെ ശബ്ദം നമ്മുടെ ഹൃദയത്തിൽ നിലനിൽക്കും. എന്റെ സരസ്വതിക്ക് പ്രണാമം,” ചിത്ര കുറിച്ചു.
“ലതാ ദീദിയുടെ ജീവിതത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു. അവർ എപ്പോഴും എന്നെ സ്‌നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. എന്റെ ഒരു ഭാഗം നഷ്‌ടപ്പെട്ടതായി തോന്നുന്നു. സംഗീതത്തിലൂടെ അവർ എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും,” സച്ചിൻ ട്വീറ്റ് ചെയ്തു.
ലതാ മങ്കേഷ്കറിന്റെ മൃതദേഹം വസതിയിൽ നിന്ന് ശിവാജി പാർക്കിലേക്ക്
“സ്വാതന്ത്ര്യത്തിന് ശേഷം നിരവധി ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും ആത്മാവ് നൽകിയ ജനപ്രിയ ആലാപന ശബ്ദം ഇന്നില്ല. ഇത് സിനിമാ വ്യവസായത്തിന്റെ മാത്രം നഷ്ടമല്ല. ഇത് എല്ലാ ഇന്ത്യക്കാർക്കും വ്യക്തിപരമായ നഷ്ടമാണ്.” സീതാറാം യച്ചൂരി ട്വീറ്റ് ചെയ്തു.
“ലതാ മങ്കേഷ്‌കർ ജിയുടെ വിയോഗത്തിന്റെ ദുഃഖവാർത്ത അറിഞ്ഞു. പതിറ്റാണ്ടുകളായി അവർ ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട ശബ്ദമായി തുടരുകയാണ്. അവരുടെ സുവർണ്ണ ശബ്ദം അനശ്വരമാണ്, അത് അവരുടെ ആരാധകരുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നത് തുടരും. അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എന്റെ അനുശോചനം.” കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു
ഇതിഹാസ ഗായിക, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മലയാള ഗാനലോകം. ലത മങ്കേഷ്കറുടെ മരണത്തോടെ ഇന്ത്യയുടെ ശബ്ദമാണ് ഇല്ലാതായതെന്ന് കെ എസ് ചിത്ര പറഞ്ഞു. എന്റെ അമ്മ വേര്‍പിരിഞ്ഞ് പോയപോലെ, ദുഃഖം താങ്ങാനാവുന്നില്ലെന്നായിരുന്നു പി. ജയചന്ദ്രന്റെ പ്രതികരണം. എം. ജി ശ്രീകുമാർ, എം ജയചന്ദ്രൻ, സുജാത തുടങ്ങിയവരും അനുസ്മരിച്ചു.
“ലതാ മങ്കേഷ്‌കറിന്റെ വേർപാട് അഗാധമായ ദുഃഖത്തോടെയാണ് ഞാൻ അറിഞ്ഞത്. ഇന്ത്യയ്ക്ക് ഒരു മാഹാത്മ്യമുള്ള മകളെ നഷ്ടപ്പെട്ടു. അവർ ഇന്ത്യയുടെ വാനമ്പാടി ആയിരുന്നു, അവർ പാട്ടുകളിലൂടെ രാജ്യത്തിന്റെ സാംസ്കാരിക സമന്വയത്തിന് മഹത്തായ സംഭാവനകൾ നൽകി. അവരുടെ വിയോഗം വളരെ വലുതാണ്. നമ്മുടെ രാജ്യത്തിനുണ്ടായ നഷ്ടം, ശൂന്യത നികത്തുക അസാധ്യമാണ്, ഞാനും ഭാര്യയും ലതാജിയുടെ കുടുംബാംഗങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, പരേതനായ ആത്മാവിന്റെ സമാധാനത്തിനായി ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു,” മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രസ്താവനയിൽ പറഞ്ഞു.
“ലതാ ദീദി സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് പോയി. അവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് എന്നെപ്പോലെ പലരും അഭിമാനത്തോടെ പറയും, നിങ്ങൾ എവിടെ പോയാലും അവരുടെ പ്രിയപ്പെട്ടവരെ നിങ്ങൾക്ക് എപ്പോഴും കാണാം. അവരുടെ ശ്രുതിമധുരമായ ശബ്ദം എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും, ഞാൻ വേദനയോടെ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” ഉത്തർപ്രദേശിലെ മഥുര, ആഗ്ര, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ വെർച്വൽ റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.
അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം ശ്മശാനത്തിലല്ല, ശിവാജി പാർക്കിനുള്ളിലായിരിക്കുമെന്ന് ബിഎംസി ഉദ്യോഗസ്ഥൻ പറഞ്ഞു. വൈകിട്ട് 6.30ന് സംസ്കാരം നടക്കും.
“ലതാ ദീദിക്ക് അന്തിമോപചാരമർപ്പിക്കാൻ കുറച്ച് സമയത്തിനുള്ളിൽ മുംബൈയിലേക്ക് പുറപ്പെടും,” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
“ഇത് നമുക്ക് സങ്കടകരമായ ദിവസമാണ്. ലതാ ജിയെ പോലെയുള്ള ഒരാൾ വെറുമൊരു ഐക്കൺ മാത്രമല്ല, അവർ ഇന്ത്യൻ സംഗീതത്തിന്റെയും കവിതയുടെയും ഭാഗമാണ്, ഈ ശൂന്യത എന്നെന്നേക്കും നിലനിൽക്കും. ലതാ ദീദിയുടെ ചിത്രം കണ്ട് ഞാൻ ഉണർന്നിരുന്നു, പ്രചോദനത്തിനായി. കുറച്ച് പാട്ടുകൾ റെക്കോർഡ് ചെയ്യാനും അവരോടൊപ്പം പാടാനും ഭാഗ്യമുണ്ടായി” സംഗീതസംവിധായകൻ എആർ റഹ്മാൻ എഎൻഐയോട് പറഞ്ഞു.
“ഇതൊരു ദുഖകരമായ ദിവസമാണ്. ഇന്ത്യയുടെ വാനമ്പാടി എന്ന നിലയിൽ ഒരു യുഗത്തിന്റെ അന്ത്യം, ലതാ മങ്കേഷ്‌കർ ജി ഇനിയില്ല. അവർ എന്നെന്നും തന്റെ പാട്ടുകളിലൂടെ ജനഹൃദയങ്ങളിൽ ജീവിക്കും. അടുത്ത കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം.,” അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
“അവർ നമ്മെ വിട്ടുപോയി. ഒരു ദശലക്ഷം നൂറ്റാണ്ടുകളുടെ ശബ്ദം നമ്മെ വിട്ടുപോയി.. അവരുടെ ശബ്ദം ഇപ്പോൾ സ്വർഗ്ഗത്തിൽ മുഴങ്ങുന്നു! ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾ.” അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ കുറിച്ചു.
ശശി തരൂരിന്റെ ട്വീറ്റ്
ലതാമങ്കേഷ്‌കർ ജി തന്റെ ജീവിതം സംഗീതത്തിനായി സമർപ്പിച്ചു. ഒരു മതവുമില്ലാത്ത ഒരു കുട്ടിയുടെ പുഞ്ചിരിയോ സൂര്യോദയമോ പോലെ അവരുടെ ശബ്ദം ദൈവം സമ്മാനിച്ചതാണ്. എനിക്ക് അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു, എന്റെ പ്രയാസകരമായ സമയങ്ങളിൽ അവർ എന്നെ പിന്തുണച്ചു. ആ വിടവ് നികത്തുക അസാധ്യമാണ്,” ആഭ്യന്തരമന്ത്രി അമിത് ഷാ എഎൻഐയോട് പറഞ്ഞു.
“ലതാമങ്കേഷ്‌കറിന്റെ ബഹുമാനാർത്ഥം, ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മത്സരത്തിൽ നമ്മുടെ കളിക്കാർ കറുത്ത ബാൻഡ് ധരിക്കും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും,” ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.
ആദരാഞ്ജലികൾ അർപ്പിച്ച് സൽമാൻ ഖാൻ

ഫൊട്ടോ: വരീന്ദർ ചൗള
1962ലെ ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി കവി പ്രദീപ് എഴുതി സി രാമചന്ദ്ര ഈണമിട്ടതാണ് ഈ ഗാനം
ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവാജി പാർക്കിൽ എത്തുമെന്ന് റിപ്പോർട്ട്. വൈകുന്നേരം നാലരയോടെ അദ്ദേഹം മുംബൈയിൽ എത്തുമെന്ന് പറയപ്പെടുന്നു.
“ഇന്ത്യയ്ക്ക് നമ്മുടെ വാനമ്പാടിയെ നഷ്ടപ്പെട്ടു. സിനിമയും സംഗീതവും ഇനിയൊരിക്കലും പഴയതുപോലെയാകില്ല. ലതാജി നിങ്ങളുടെ അപാരമായ സൃഷ്ടിയും നിങ്ങളുടെ ഐതിഹാസിക ശബ്ദവും എക്കാലവും സമാനതകളില്ലാത്തതായിരിക്കും,” മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ട്വീറ്റ് ചെയ്തു.
ഇതിഹാസ ഗായികയുടെ സംഗീത ജീവിതം ചിത്രങ്ങളിലൂടെ
“ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ നിര്യാണത്തെത്തുടർന്ന് 2022 ഫെബ്രുവരി 6 മുതൽ 9 വരെ സംസ്ഥാന സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു,” ഗോവ സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.
ലതാ മങ്കേഷ്‌കർ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണെന്ന് മഞ്ജു വാര്യർ
“ഭാരതരത്‌ന ശ്രീമതി ലതാ മങ്കേഷ്‌കർ എന്ന സംഗീത പ്രതിഭാസത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. അവരുടെ സംഗീതത്തിലൂടെ അവർ ജീവിക്കട്ടെ. പ്രിയപ്പെട്ടവർക്ക് അനുശോചനം നേരുന്നു.” മോഹൻലാൽ കുറിച്ചു.
“അമ്മയുടെ വിയോഗത്തിലൂടെ സംഗീതത്തിന്റെ ആധാര ഷഡ്ജം ആണ് നഷ്ടമായിരിക്കുന്നത് …ആ ശബ്ദത്തിന് ആ സംഗീതത്തിന് അടിമകൾ അല്ലാത്തവരായി ലോകത്ത് ഒരു ജീവജാലങ്ങളും ഉണ്ടാവില്ല…അമ്മക്ക് കണ്ണീരിൽ കുതിർന്ന കോടാനുകോടി പ്രണാമങ്ങൾ” സംഗീത സംവിധായകൻ ശരത്ത് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു
“നിർവികാരത തോന്നുന്നു. തകർന്നുപോയി. ഇന്നലെ സരസ്വതി പൂജയായിരുന്നു, ഇന്ന് മാതാവ് അനുഗ്രഹിച്ച് അവരെ കൂടെ കൊണ്ടുപോയി. പക്ഷികളും മരങ്ങളും കാറ്റും ഇന്ന് നിശബ്ദമായിരിക്കുന്നതായി തോന്നുന്നു. സ്വര കോകില ഭാരതരത്‌ന ലതാമങ്കേഷ്‌കർ ജി നിങ്ങളുടെ ദിവ്യ ശബ്ദം നിത്യത വരെ പ്രതിധ്വനിക്കും. സമാധാനത്തിൽ വിശ്രമിക്കൂ, ഓം ശാന്തി,” ശ്രേയ ഘോഷാൽ കുറിച്ചു.
“ലതാ മങ്കേഷ്‌കർ നമ്മുടെ നാടിന്റെ അഭിമാനമാണ്. അവരുടെ വിയോഗം വാക്കുകൾക്കും ആവിഷ്‌കാരങ്ങൾക്കും അതീതമാണ്. ഇന്ന് അവൾ നമ്മോടൊപ്പമില്ല. എന്നാൽ ആ സംഗീതം ഇനിയും ഒരുപാട് തലമുറകൾ നമ്മോടൊപ്പം ജീവിക്കും. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ' ഗഡ്കരി പോസ്റ്റ് ചെയ്തു.
“സംഗീതം ഒരിക്കലും നിലയ്ക്കില്ല. ഓം ശാന്തി ലതാ ജി,” പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
“ഞങ്ങൾക്ക് ഒരു ഇതിഹാസത്തെ നഷ്ടപ്പെട്ടു… ലതാ മങ്കേഷ്‌കർ ജി നിങ്ങളുടെ സംഗീതവും വ്യക്തിത്വവും വിനയവും തലമുറകളോളം ഞങ്ങളോടൊപ്പം ഉണ്ടാകും… കുടുംബത്തിന് എന്റെ അനുശോചനം,” സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു.
ലതാ മങ്കേഷ്‌കറിനെ എന്നും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും ഓർക്കുമെന്നും ആ ശബ്ദം കൊണ്ട് അവർ തലമുറകളോളം ജനങ്ങളുടെ ഉള്ളിൽ ജീവിക്കുമെന്ന് രേവതി.
പ്രിയഗായികക്ക് ആദരാഞ്ജലി അർപ്പിച്ച് റിമി ടോമിയും അജു വർഗീസും വിധു പ്രതാപും
കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
വാനമ്പാടിക്ക് ആദരാഞ്ജലി അർപ്പിച്ച് മമ്ത മോഹൻദാസ്
ലതാജി നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത് മനോഹരമായ ഗാനങ്ങളുടെ ഒരു പൈതൃകമാണ്: നാദിയ മൊയ്‌ദു
ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലി അർപ്പിച്ച് ഗായിക ഗായത്രി അശോകൻ
ആദരാഞ്ജലി അർപ്പിച്ച് എ.ആർ റഹ്മാൻ