scorecardresearch

ലതാ മങ്കേഷ്‌കർ: ഇതിഹാസ ഗായികയുടെ സംഗീത ജീവിതം ചിത്രങ്ങളിലൂടെ

36 ഇന്ത്യൻ ഭാഷകളിലും ഏതാനും വിദേശ ഭാഷകളിലുമായി 30,000ത്തിലേറെ പാട്ടുകളാണ് ഈ സംഗീത പ്രതിഭ ഇതിനകം പാടിയിരിക്കുന്നത്

36 ഇന്ത്യൻ ഭാഷകളിലും ഏതാനും വിദേശ ഭാഷകളിലുമായി 30,000ത്തിലേറെ പാട്ടുകളാണ് ഈ സംഗീത പ്രതിഭ ഇതിനകം പാടിയിരിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lata Mangeshkar, Lata Mangeshkar Death

ഇന്ത്യൻ സംഗീതലോകത്തിലെ പകരം വയ്ക്കാനാവാത്ത വ്യക്തിത്വമാണ് ലതാ മങ്കേഷ്കർ. ഏഴര പതിറ്റാണ്ടിലേറെയായി ഇടമുറിയാത്ത തന്റെ സംഗീത സപര്യ കൊണ്ട് ബോളിവുഡിനെ അനുഗ്രഹീതമാക്കിയ ശബ്ദസൗകുമാര്യം. ഇന്ത്യയുടെ വാനമ്പാടി, മെലഡികളുടെ രാഞ്ജി എന്നീ വിശേഷണങ്ങളും ലതാ മങ്കേഷ്കറിന് സ്വന്തം. 36 ഇന്ത്യൻ ഭാഷകളിലും ഏതാനും വിദേശ ഭാഷകളിലുമായി 30,000ത്തിലേറെ പാട്ടുകളാണ് ഈ സംഗീത പ്രതിഭ ഇതിനകം പാടിയിരിക്കുന്നത്. ലോകത്തിലേറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ട ഗായകരുടെ കൂട്ടത്തിൽ ലത മങ്കേഷ്കറുമുണ്ട്. 92 വയസിൽ ഇന്ത്യയുടെ വാനമ്പാടി അരങ്ങൊഴിയുമ്പോൾ, മഹാ പ്രതിഭയുടെ സംഗീത ജീവിതത്തിലെ ചില പ്രധാന മുഹൂർത്തങ്ങൾ ഇതാ.

Advertisment
publive-image

ഒരു മറാത്തി സംഗീതജ്ഞനും നാടക നടനുമായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറുടെ മകനായി 1929-ൽ ജനിച്ച ലത, 13-മത്തെ വയസ്സിൽ തന്റെ കരിയർ ആരംഭിച്ചു. 'കിതി ഹസാലി'നായി (1942) "നാച്ചു യാ ഗഡെ, ഖേലു സാരി മണി ഹൗസ് ഭാരീ" എന്ന മറാത്തി ഗാനമാണ് ആദ്യമായി ആലപിച്ചത്. പിന്നീട് 1945-ൽ താരം മുംബൈയിലേക്ക് താമസം മാറ്റി.

publive-image
Advertisment

ഗുലാം ഹൈദറായിരുന്നു ലതാ മങ്കേഷ്‌കറിന്റെ ആദ്യ ഗുരു. "ഗുലാം ഹൈദർ യഥാർത്ഥത്തിൽ എന്റെ ഗോഡ്ഫാദറാണ്. എന്റെ കഴിവിൽ പൂർണ്ണ വിശ്വാസം പ്രകടിപ്പിച്ച ആദ്യത്തെ സംഗീത സംവിധായകൻ അദ്ദേഹമാണ്." ഒരു അഭിമുഖത്തിൽ അദ്ദേഹത്തെ ഉദ്ധരിച്ച് ലതാ മങ്കേഷ്‌കർ പറഞ്ഞിട്ടുണ്ട്.

publive-image

മഹൽ (1949) എന്ന ചിത്രത്തിലെ "ആയേഗ ആനേവാലാ" എന്ന ഗാനത്തിലൂടെയാണ് ലതാ മങ്കേഷ്‌കർ ആദ്യമായി ശ്രദ്ധനേടുന്നത്. കിഷോർ കുമാർ ഒരു പരിപാടിയിൽ ലതാ മങ്കേഷ്‌കറിനെ അഭിനന്ദിക്കുന്നതാണ് മുകളിലെ ചിത്രം.

publive-image

മറാത്തിയിലും ഹിന്ദിയിലും പാടിയ ശേഷം ലതാ മങ്കേഷ്‌കർ സിംഹളീസ്, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിലും തന്റെ കഴിവ് പരീക്ഷിച്ചു. ലതാ മങ്കേഷ്‌കർ സംഗീത സംവിധായിക ഉഷാ ഖന്നയുമായി സംസാരിക്കുന്നതാണ് മുകളിലെ ചിത്രം.

publive-image

"പ്യാർ കിയാ തോ ഡാർണാ ക്യാ", "അജീബ് ദസ്താൻ ഹേ യേ," "ഏ മേരേ വതൻ കെ ലോഗോ", "ആപ് കി നസ്രോൻ നേ സംഝാ", "കഹിൻ ദീപ് ജലേ കഹിൻ ദിൽ" തുടങ്ങിയ ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങൾ ഇന്നും ജനപ്രിയമായി തുടരുന്നു.

publive-image

മോഹിത്യഞ്ചി മഞ്ജുള (1963), മറാത്ത ടിറ്റുക മെൽവവ (1964), സധി മാനസെ (1965), തമ്പാടി മതി (1969) എന്നീ ചിത്രങ്ങൾക്ക് ലതാ മങ്കേഷ്‌കർ സംഗീതം നൽകി.

publive-image

ലതാ മങ്കേഷ്‌കർ ഭാരതരത്‌ന, പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാസാഹേബ് ഫാൽക്കെ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും നേടിയിട്ടുണ്ട്.

publive-image

കിഷോർ കുമാർ, കല്യാണ്ജി, ലതാ മങ്കേഷ്കർ എന്നിവർ ഒരു റെക്കോർഡിംഗ് സ്റ്റുഡിയോയിൽ

publive-image

മിനു കത്രക്, ഭൂപൻ ഹസാരിക, ഉത്പല സെൻ, ലതാ മങ്കേഷ്‌കർ, അസിത് സെൻ, ഹേമന്ത് കുമാർ എന്നിവർ ഒരുമിച്ച്. ഒരു അപൂർവ ചിത്രം.

publive-image

രാജ് കപൂറിനും നർഗീസിനും ഒപ്പം ലതാ മങ്കേഷ്‌കർ.

publive-image

ഹസ്രത്ത് ജയ്പുരി, ലതാ മങ്കേഷ്കർ, മുഹമ്മദ് റാഫി എന്നിവർ ഒരു പരിപാടിയിൽ.

Also Read: വാനമ്പാടിക്ക് വിട; ലതാ മങ്കേഷ്കര്‍ അന്തരിച്ചു

Lata Mangeshkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: