Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ടൈഗറിന്റെ അവസാന ദിനം, റെയ്സ് 3യുടെ ഫസ്റ്റ് ലുക്ക്; സല്‍മാന്റെ വിശേഷങ്ങള്‍

റെയ്സ് 3യുടെ ചിത്രീകരണം കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചിരുന്നുവെങ്കിലും അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ‘ടൈഗര്‍ സിന്താ ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു താരം ഇതുവരെ.

Salman Khan

മുംബൈ: ‘ടൈഗര്‍ സിന്താ ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീര്‍ന്ന ആശ്വാസത്തിലാണ് സല്‍മാന്‍ ഖാന്‍. റെയ്സ് 3യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടാണ് സല്‍മാന്‍ ആ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.

റെയ്സ് 3യുടെ ചിത്രീകരണം കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചിരുന്നുവെങ്കിലും അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ‘ടൈഗര്‍ സിന്താ ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു താരം ഇതുവരെ.

റെയ്സ് 3യിലെ താരങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് കഴിഞ്ഞദിവസം സല്‍മാന്‍ ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. സല്‍മാനേയും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനേയും കൂടാതെ ഡെയ്സി ഷാ, ബോബി ഡിയോള്‍, സഖിബ് സലീം എന്നിവരും ഈ റെമോ ഡിസൂസ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഇവരെക്കൂടാതെ സിദ്ദാര്‍ത്ഥ് മല്‍ഹോത്ര, കത്രീന കൈഫ് എന്നിവരും ചിത്രത്തിലുണ്ട്.

എബിസിഡി, എബിസിഡി 2, ഫ്ളൈയിങ് ജറ്റ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രശസ്ത കൊറിയോഗ്രാഫറും കൂടിയായ റെമോ ഡിസൂസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Last day of tiger shoot for salman shares race 3 1st look

Next Story
ഇതാണ് സര്‍പ്രൈസ്! പ്രഭാസ് അനുഷ്‌കയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനംprabhas, anushka shetty
The moderation of comments is automated and not cleared manually by malayalam.indianexpress.com