നടൻ ലാലു അലക്‌സിന്റെ മകൻ ബെന്നിന്റെ വിവാഹ വിഡിയോ പുറത്തിറങ്ങി. കോട്ടയം പിറവം കൊച്ചുപളളിയിൽ വച്ചായിരുന്നു ബെൻ-മീനു ദമ്പതികളുടെ വിവാഹം. വധു മീനു ലണ്ടനിൽ നഴ്‌സിങ്ങ് വിദ്യാർഥിനിയാണ്. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങും റിസെപ്‌ഷനിലും സിനിമാ രംഗത്തു നിന്ന് നടൻ മമ്മൂട്ടി പങ്കെടുത്തിരുന്നു.
https://www.youtube.com/watch?v=j_EDjg33Z4o
പളളിയിൽ വച്ചു നടന്ന ചടങ്ങിന് ഒരാഴ്‌ച മുൻപ് റജിസ്റ്റർ ഓഫീസിൽ വച്ചു നടന്ന വിവാഹത്തിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. വിവാഹ സർട്ടിഫിക്കറ്റ് നേരത്തെ ലഭിക്കേണ്ടതിനാലാണ് ഇങ്ങനെ റജിസ്റ്റർ വിവാഹം ആദ്യം നടത്തിയതെന്ന് പിന്നീട് ലാലു അലക്‌സ് വിശദീകരിച്ചിരുന്നു.