സംവിധാനം, അഭിനയം, നൃത്തം… ഇങ്ങനെ ലാലിന് വഴങ്ങാത്തതൊന്നുമില്ല. അത് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ നടന്‍. മകള്‍ മോണിക്കയുടെ വിവാഹ നിശ്ചയച്ചടങ്ങില്‍ പഞ്ചാബി സ്റ്റൈലില്‍ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന ലാലിനെ കണ്ടാല്‍ ആരും നോക്കിപ്പോകും.
എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടില്‍ നടത്തിയ ചടങ്ങളുങ്ങള്‍ക്ക് പഞ്ചാബി തീമായിരുന്നു നല്‍കിയത്. സംഗീതവും നൃത്തവും കൂടിച്ചേര്‍ന്ന് അതിമനോഹരമായ, കാണുന്നവര്‍ക്കും സന്തോഷം നല്‍കുന്ന ഒരു അന്തരീക്ഷം.

ഇടയ്ക്കു കയറിവരുന്ന ഹരിശ്രീ അശോകനും തകര്‍ത്തു എന്നു പറയാതെ വയ്യ. പക്ഷെ പരിപാടിയുടെ മുഴുവന്‍ ആകര്‍ഷണവും ലാലിന്റെ ഡാന്‍സ് തന്നെയായിരുന്നു. ലാലിനൊപ്പം മകന്‍ ജീന്‍ പോളും മകള്‍ മോണിക്കയും ചുവടുവയ്ക്കുന്നുണ്ട്. ആസിഫ് അലി, ഭാവന, ആശാ ശരത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.