scorecardresearch

Latest News

Lalitham Sundaram Movie Quick Review: പേരുപോലെ ലളിതം സുന്ദരം; റിവ്യൂ

Manju Warrier, Biju Menon starrer Lalitham Sundaram Movie Quick Review: പോരായ്മകളുണ്ടെങ്കിലും, ഉള്ളു തൊടുന്ന ചില മുഹൂർത്തങ്ങളും അഭിനേതാക്കളുടെ പ്രകടനവുമൊക്കെ കൊണ്ട് മൊത്തത്തിൽ രസകരമായൊരു കാഴ്ചാനുഭവമാണ് ‘ലളിതം സുന്ദരം’ സമ്മാനിക്കുന്നത്

Lalitham Sundaram movie, Lalitham Sundaram movie review, Lalitham Sundaram movie review rating

Manju Warrier, Biju Menon starrer Lalitham Sundaram Movie Quick Review: നടനും മഞ്ജുവാര്യരുടെ സഹോദരനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലളിതം സുന്ദരം’. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവിയാണ് ചിത്രം. മൂന്നു സഹോദരങ്ങൾക്കിടയിലെ ശീതയുദ്ധങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും സ്നേഹവുമൊക്കെയാണ് ചിത്രം പറയുന്നത്.

Manju Warrier- Biju Menon Lalitham Sundaram Movie Quick Review

സഹോദരങ്ങൾക്കിടയിലെ വഴക്കുകളും പരിഭവങ്ങളും അവയുടെ ഫ്ലാഷ് ബാക്ക് സ്റ്റോറികളുമൊക്കെയായി രസകരമായാണ് ചിത്രം പുരോഗമിക്കുന്നത്. എന്നാൽ ചിലയിടങ്ങളിലൊക്കെ സ്വാഭാവികത വിട്ട് ചിത്രം അൽപ്പം ആർട്ടിഫിഷലായി പോവുന്നുണ്ട്. രണ്ടാം പകുതിയിൽ അനുഭവപ്പെടുന്ന ലാഗിങ്ങും ആസ്വാദനത്തിൽ കല്ലുകടിയാവുന്നുണ്ട്. എന്നിരിക്കിലും, ഉള്ളു തൊടുന്ന ചില മുഹൂർത്തങ്ങളും അഭിനേതാക്കളുടെ പ്രകടനവുമൊക്കെ കൊണ്ട് മൊത്തത്തിൽ രസകരമായൊരു കാഴ്ചാനുഭവമാണ് ‘ലളിതം സുന്ദരം’ സമ്മാനിക്കുന്നത്. ചില്ലറ പോരായ്മകളൊക്കെ ഉണ്ടെങ്കിലും ആദ്യചിത്രമെന്ന രീതിയിൽ നോക്കുമ്പോൾ മധു വാര്യർ തന്റെ തുടക്കം മോശമാക്കിയില്ല.

Read full review here: Lalitham Sundaram Movie Review & Rating: ഒരു ഫീൽ ഗുഡ് മൂവി; ലളിതം സുന്ദരം റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Lalitham sundaram movie quick review

Best of Express