scorecardresearch

അനൂപ് മേനോന്‍ ചിത്രത്തിൽ ലാല്‍ ജോസും ദീലിഷ് പോത്തനും ശ്യാമപ്രസാദും

നാലുവര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു തിരക്കഥയുമായി എത്തുകയാണ് അനൂപ് മേനോന്‍

നാലുവര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു തിരക്കഥയുമായി എത്തുകയാണ് അനൂപ് മേനോന്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anoop Menon, Shyamaprasad, Lal Jose, Dileesh Pothan

അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ബ്യട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകള്‍ പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നാലുവര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു തിരക്കഥയുമായി എത്തുകയാണ് അനൂപ് മേനോന്‍. എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്ന. നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപും മിയയും പുതുമുഖ താരം ഹന്നത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment

'നാലുവര്‍ഷത്തിനു ശേഷം വീണ്ടുമൊരു തിരക്കഥയെഴുതുക എന്നത് തീര്‍ച്ചയായും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇതൊരു ത്രികോണ പ്രണയകഥയാണ്. യാഥാര്‍ത്ഥ്യവുമായി വളരെ അടുത്തുനില്‍ക്കുന്ന ഒന്നെന്ന് പറയാനാകില്ല. നല്ലൊരു എന്റര്‍ടെയ്‌നറായിരിക്കും' അനൂപ് മേനോന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ ഒരു റിപ്പോർട്ടിൽ പറയുന്നു.

ഒരു പാചകക്കാരനായി അനൂപ് മേനോനും മെഴുകുതിരിയുണ്ടാക്കുന്ന ആളായി മിയയും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. അഞ്ചു പാട്ടുകളാണുള്ളത്. ഊട്ടിയിലാണ് ചിത്രീകരണം.

മറ്റൊരു പ്രധാന പ്രത്യേകത സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അലന്‍സിയര്‍, ബൈജു എന്നിവരും സിനിമയുടെ ഭാഗമാണ്.

Advertisment
Dileesh Pothan Lal Jose

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: