സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിൻ മേച്ചേരിയുടെ വിവാഹ ചടങ്ങുകളിൽ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഞായറാഴ്ച തിരുവനന്തപുരത്തെ സെന്റ് ജോർജ് കത്തീഡ്രൽ പളളിയിൽ വെച്ചായിരുന്നു ഐറിൻ മേച്ചേരിയുടെ വിവാഹം. പള്ളിയിൽ വെച്ചു നടന്ന വിവാഹത്തിലും വൈകീട്ട് നടന്ന വിവാഹ സൽക്കാരത്തിലും സിനിമാരംഗത്തു നിന്നുള്ള നിരവധിയേറെ പേർ പങ്കെടുത്തു.
ദിലീപും മകൾ മീനാക്ഷിയുമായിരുന്നു രണ്ടു ചടങ്ങുകളിലും ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്ന താരങ്ങൾ. സിനിമയിൽ സഹസംവിധായകന്മാരായി പ്രവർത്തിക്കുന്ന കാലം മുതലുള്ള പരിചയമാണ് ദിലീപും ലാൽ ജോസും തമ്മിൽ. ഇരുവരും സംവിധായകൻ കമലിന്റെ ചിത്രങ്ങളിൽ സഹസംവിധായകരായി പ്രവർത്തിച്ചിട്ടുള്ളവരാണ്.
കഴിഞ്ഞ മെയ് 26നായിരുന്നു ഐറിന്റെയും ജോഷ്വാ മാത്യുവിന്റെയും വിവാഹനിശ്ചയം. ലാല്‍ ജോസിനും ഭാര്യ ലീനക്കും ഐറിനെ കൂടാതെ കാതറീന്‍ എന്നൊരു മകള്‍ കൂടിയുണ്ട്.
ദിലീപിനെയും മീനാക്ഷിയേയും കൂടാതെ മേനക, ജഗദീഷ്, ചിപ്പി, രജപുത്ര രഞ്ജിത്ത്, അംബിക, ഔസേപ്പച്ചൻ, പ്രേം പ്രകാശ്, നെടുമുടി, കൊച്ചു പ്രേമൻ, ഷാജി കൈലാസ്, മുരളി ഗോപി, നന്ദു, മധുപാൽ തുടങ്ങി നിരവധിയേറെ പേർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Read more: ലാൽ ജോസിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ സാരിയിൽ തിളങ്ങി മീനാക്ഷി
കഴിഞ്ഞ മെയ് 26നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയം. തൃശ്ശൂരിൽ വെച്ചു നടന്ന വിവാഹനിശ്ചയ ചടങ്ങുകളിൽ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവൻ, നവ്യ നായര്‍, അന്ന രേഷ്മ, ജയസൂര്യ, അനുശ്രീ, രമേഷ് പിഷാരടി, ആന്‍ അഗസ്റ്റിന്‍, ലെന, ഹരീശ്രീ അശോകന്‍, കമല്‍, അന്ന ബെന്‍, സിബി മലയില്‍ എന്നിവരും പങ്കെടുത്തിരുന്നു.