/indian-express-malayalam/media/media_files/uploads/2021/10/kunchako-boban.jpg)
കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്താണ് നടനും അവതാരകനുമായ മിഥുൻ രമേഷ്. ഇടയ്ക്കിടെ ഇരു കുടുംബങ്ങളും ഒത്തുകൂടാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഒത്തുകൂടലിനിടെ പകർത്തിയ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മിഥുന്റെ ഭാര്യ ലക്ഷ്മി മേനോൻ.
കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയും ലക്ഷ്മിയും മറ്റൊരു സുഹൃത്തും ചേർന്ന് ഫൊട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് ചാക്കോച്ചൻ എത്തിയത്. ഹായ് മൂധേവികള്‍ എന്ന് പറഞ്ഞായിരുന്നു ചാക്കോച്ചൻ ഇവര്‍ക്ക് പിന്നിലേക്കെത്തിയത്. മൂദേവികളോ അങ്ങനെ പറയാമോ മിസ്റ്റര്‍? എന്ന് ചോദിച്ച് ലക്ഷ്മി ചാക്കോച്ചന്റെ കഴുത്തിനു പിടിച്ചു. മൂന്ന് ദേവികള്‍ എന്നാണ് താനുദ്ദേശിച്ചതെന്ന് ചാക്കോച്ചൻ പിന്നീട് പറയുകയായിരുന്നു.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി എത്തിയത്. ചാക്കോച്ചനെ സത്യം പറയാൻ സമ്മതിക്കൂവെന്നായിരുന്നു ഒരു കമന്റ്.
മലയാളത്തിലെ ഏറ്റവും ജനപ്രിയനായ അവതാരകരിൽ ഒരാളാണ് നടനും റേഡിയോ ജോക്കിയും സീരിയൽ താരവും ഡബ്ബിങ് ആർട്ടിസ്റ്റും കൂടിയായ മിഥുൻ രമേശ്. ഫ്ളവേഴ്സ് ടിവിയുടെ ‘കോമഡി ഉത്സവം’ എന്ന ടെലിവിഷൻ ഷോയുടെ അവതാരകനായി എത്തിയതോടെ മിനിസ്ക്രീനിലെ മിന്നുംതാരം കൂടിയാണ് മിഥുൻ. വ്ലോഗറും അവതാരകയുമൊക്കെയായി ലക്ഷ്മി മേനോനാണ് മിഥുന്റെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. തൻവി എന്നൊരു മകളും ഈ ദമ്പതിമാർക്ക് ഉണ്ട്. ടിക്‌ടോക് വീഡിയോകളുമൊക്കെയായി സമൂഹമാധ്യമങ്ങളിലും സജീവമാണ് മിഥുനും ലക്ഷ്മിയും മകളും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.