Latest News

രുചിയില്‍, വസ്ത്രങ്ങളില്‍, പാട്ടില്‍ നിറയുന്ന ലാല്‍ മാജിക്ക്; വാചാലയായി ലക്ഷ്മി മഞ്ചു

അദ്ദേഹവുമായുള്ള കഴിഞ്ഞ കൂടിക്കാഴ്ചകളിൽ നിന്ന് ഞാൻ പഠിച്ചത് വലിയ ജീവിത പാഠങ്ങളാണ്

lakshmi manchu, mohanlal, mohanlal latest, mohanlal news, mohanlal photos, mohanlal insta, mohanlal cooking, mohanlal songs

‘വളരെ അപൂർവ്വം പേര്‍ മാത്രമാണു ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും ഒരേ പോലെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. അതില്‍ ഒരാളാണ് ലാലേട്ടൻ. അദ്ദേഹവുമായുള്ള കഴിഞ്ഞ കൂടിക്കാഴ്ചകളിൽ നിന്ന് ഞാൻ പഠിച്ചത് വലിയ ജീവിത പാഠങ്ങളാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമയില്‍ തുടരുന്ന അദ്ദേഹം കാട്ടുന്ന എളിമയും സർഗ്ഗാത്മകതയോടുള്ള ആവേശവും എടുത്ത് പറയേണ്ടതാണ്.

രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങള്‍ കാണിക്കുന്ന പാഷന്‍, നിങ്ങളുടെ പാട്ടില്‍ നിറയുന്ന മാന്ത്രികത… നിങ്ങള്‍ തെരഞ്ഞെടുക്കുന്ന റോളുകള്‍; എല്ലാം എന്റെ ജീവിതത്തില്‍ പ്രചോദനങ്ങള്‍ ആവുന്നു. ഇപ്പോള്‍ നിങ്ങളോടൊപ്പം സമയം ചെലവഴിച്ച് കഴിയുമ്പോള്‍, കൂടുതല്‍ മനസ്സിലാവുന്നു, ഒരു സൂപ്പര്‍സ്റാര്‍ എങ്ങനെയാവണം എന്ന് – എളിമയുള്ള, കരുണയുള്ള ആളാവണം എന്ന്. ഒപ്പം രസിപ്പിക്കാനും അറിയണം എന്ന്.

നിങ്ങളായി തുടരുന്നതിന് നന്ദി, വഴികാട്ടിയാവുന്നതിനും. കുടുംബത്തിലെ സുഹൃത്തായി തുടരുന്നതിന് നന്ദി.’

തെലുങ്ക് താരം ലക്ഷ്മി മഞ്ചു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ ആണിവ. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലക്ഷ്മി ഇങ്ങനെ പറഞ്ഞത്. ഹൈദരാബാദില്‍ ‘ബ്രോഡാഡി’യുടെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. അതിനിടയിലാണ് സുഹൃത്തും തെലുങ്ക് താരവുമായ മോഹന്‍ ബാബുവിന്റെ വസതില്‍ അദ്ദേഹം വിരുന്നിനെത്തിയത്. അതിനെ തുടര്‍ന്നാണ്‌ മോഹന്‍ ബാബുവിന്റെ മകള്‍ ലക്ഷ്മി മഞ്ചു മോഹന്‍ലാലുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lakshmi manchu is all praise for mohanlal shares photos on instagram

Next Story
ബിഗ്‌ ബോസിൽ കണ്ടിട്ട് എങ്ങനെ ലവ് ആയി?, പേളിയും ശ്രീനിയും മനസ്സ് തുറക്കുന്നു; വീഡിയോpearly manney, srinish aravind, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com