scorecardresearch

ഞങ്ങളുടെ എല്ലാമെല്ലാമായ അമ്മ പോയി; വേദനയോടെ ലക്ഷ്മി ഗോപാലസ്വാമി

"ഒറ്റ നോട്ടത്തിൽ കർണാടയിലെ ചന്ദ്രപട്ടണയിൽ നിന്നുള്ള ഒരു സാധാരണക്കാരിയായ സ്ത്രീയായിരുന്നു അവർ. എന്നാൽ സംഗീതത്തെകുറിച്ച് പി. എച്ച്.ഡി ലെവലിൽ നിന്നു സംസാരിക്കാവുന്ന പ്രാവീണ്യമുണ്ടായിരുന്നു അവർക്ക്"

"ഒറ്റ നോട്ടത്തിൽ കർണാടയിലെ ചന്ദ്രപട്ടണയിൽ നിന്നുള്ള ഒരു സാധാരണക്കാരിയായ സ്ത്രീയായിരുന്നു അവർ. എന്നാൽ സംഗീതത്തെകുറിച്ച് പി. എച്ച്.ഡി ലെവലിൽ നിന്നു സംസാരിക്കാവുന്ന പ്രാവീണ്യമുണ്ടായിരുന്നു അവർക്ക്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lakshmi Gopalaswamy | Lakshmi Gopalaswamy mother | Lakshmi Gopalaswamy mother died | Lakshmi Gopalaswamy mother Uma Gopalaswamy

അമ്മയുടെ ഓർമകളിൽ ലക്ഷ്മി

അമ്മയുടെ വിയോഗത്തിന്റെ ആഘാതത്തിലാണ് നടി ലക്ഷ്മി ഗോപാലസ്വാമി. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ അമ്മ ഉമാ ഗോപാലസ്വാമി അന്തരിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നടിതന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്.

Advertisment

അമ്മയുടെ വിയോഗ വാർത്ത അതീവ ദുഖത്തോടെയാണ് താരം പങ്കു വച്ചത്. "ഞങ്ങൾക്ക് ഞങ്ങളുടെ അമ്മയെ നഷ്ടപ്പെട്ട വിവരം അതീവ ദുഖത്തോടെ ഞാൻ നിങ്ങളെ അറിയിക്കുകയാണ്. ഞങ്ങളുടെ എല്ലാമായിരുന്നു അമ്മ," ലക്ഷ്മി കുറിച്ചു. സിനിമരംഗത്തു നിന്നും നിരവധി പേർ അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

കർണാടിക് സംഗീതത്തിൽ പ്രാവീണ്യമുള്ള അമ്മയാണ് ലക്ഷ്മിയെ കലാ ലോകത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയത്. പലരും പങ്കു വച്ച ഓർമ്മകളിൽ മകൾക്ക് ഒപ്പം നൃത്തവേദികളിൽ കൂട്ടു വന്നിരുന്ന അമ്മയെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്.

Advertisment

"ഒറ്റ നോട്ടത്തിൽ കർണാടയിലെ ചന്ദ്രപട്ടണയിൽ നിന്നുള്ള ഒരു സാധാരണക്കാരിയായ സ്ത്രീയായിരുന്നു അവർ. എന്നാൽ സംഗീതത്തെകുറിച്ച് പി. എച്ച്.ഡി ലെവലിൽ നിന്നു സംസാരിക്കാവുന്ന പ്രാവീണ്യമുണ്ടായിരുന്നു അവർക്ക്. ഒരു മുറിയിലെ മുഴുവൻ ആളുകളെയും ചിരിപ്പിയ്ക്കാനുള്ള കഴിവ് അവർക്ക് ഉണ്ടായിരുന്നു. തന്റെ സാന്നിധ്യം കൊണ്ട് മറ്റുള്ളവരെ അനശ്വരമാക്കുന്ന വ്യക്തിയ്ക്ക് വിട," എന്നാണ് ഉമാ ഗോപാലസ്വാമിയെ നേരിട്ട് അറിയാവുന്ന ഒരാൾ കുറിച്ചത്.

കർണാടയിലെ ബാഗ്ലൂരിൽ ജനിച്ച ലക്ഷ്മി ഗോപാലസ്വാമി അഭിനയത്തിന് ഒപ്പം നൃത്തത്തിലും തിളങ്ങുന്ന താരമാണ്. തന്റെ വളർച്ചയിലുടനീളം നെടുംതൂണായ് നിന്നത് അമ്മയാണെന്ന് താരം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

Memories Actress Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: