/indian-express-malayalam/media/media_files/uploads/2021/07/Lakshmi-Gopalaswamy-Geethu-mohandas-Samyuktha-Varma-Kavya-Madhavan.jpg)
താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കാണാൻ എന്നും ആരാധകർക്ക് ഇഷ്ടമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാർ ഒന്നിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്ക് ഒപ്പം കെ പി എസി ലളിതയേയും ചിത്രത്തിൽ കാണാം. 20 വർഷങ്ങൾക്കു മുൻപ് ഏഷ്യാനെറ്റ് അവാർഡ് നൈറ്റിനിടെ എടുത്ത ചിത്രം പങ്കു വച്ചത് ലക്ഷ്മി ഗോപാലസ്വാമിയാണ്.
"ഏഷ്യാനെറ്റ് അവാർഡ് 2001. മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്കാരം അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു. സംവിധായകൻ ലോഹിതാദാസിനെ ഓർക്കുകയും വളരെ മിസ് ചെയ്യുകയും ചെയ്യുന്നു. കാവ്യ, സംയുക്ത, ഗീതു, കെ പി എസി ലളിത ചേച്ചി എന്നിവർക്ക് ഒപ്പം ബാക്ക് സ്റ്റേജിൽ നിന്നുള്ള ഒരോർമ്മ," ലക്ഷ്മി കുറിക്കുന്നു.
ലോഹിതദാസ് സംവിധാനം ചെയ്ത 'അരയന്നങ്ങളുടെ വീട്' എന്ന ചിത്രത്തിലൂടെ 2000 ൽ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ സിനിമാ അരങ്ങേറ്റം. മലയാള സിനിമയിലെ വിജയമാണ് കന്നട സിനിമകളിലേക്കും ലക്ഷ്മിയ്ക്ക് അവസരം ഒരുക്കിയത്. നാൽപ്പതോളം മലയാള ചിത്രങ്ങളിൽ ലക്ഷ്മി ഇതു വരെ അഭിനയിച്ചു കഴിഞ്ഞു.
കർണാടക സ്വദേശിയായ ലക്ഷ്മി ഭരതനാട്യത്തിൽ പ്രാഗത്ഭ്യം നേടിയ ഒരു ക്ലാസിക്കൽ നര്‍ത്തകി കൂടിയാണ്. കന്നട, തമിഴ്, മലയാളം സിനിമകളിൽ അഭിനയിക്കുന്ന ലക്ഷ്മിയ്ക്ക് കർണാടക സർക്കാരിന്റെയും കേരള സർക്കാറിന്റെയും സംസ്ഥാനപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Read more: ഒരു കാലഘട്ടം നെഞ്ചേറ്റിയ മലയാളികളുടെ പ്രിയ നായികയാണ് ഈ പെൺകുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.