Latest News

അന്ന് ഞാനൊരു പതിനേഴുകാരി; ടീനേജ് ചിത്രവുമായി ലക്ഷ്മി ഗോപാലസ്വാമി

“എന്റെ ആദ്യകാല ഫോട്ടോ ഷൂട്ടുകളിൽ ഒന്ന്,” എന്നാണ് ലക്ഷ്മി കുറിക്കുന്നത്

Lakshmi Gopalaswamy, Throwback photo Lakshmi Gopalaswamy, Samyuktha Varma, Geethu Mohandas, Kavya Madhavan, KPAC Lalitha, Lakshmi Gopalaswamy photos, Lakshmi Gopalaswamy videos, ലക്ഷ്മി ഗോപാലസ്വാമി, Lakshmi Gopalaswamy facebook

താരങ്ങളുടെ പഴയകാലചിത്രങ്ങൾ കാണാൻ എന്നും ആരാധകർക്കിഷ്ടമാണ്. ഇപ്പോഴിതാ, തന്റെ ടീനേജ് കാലത്തെ മനോഹരമായൊരു ചിത്രം ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി.

“എന്റെ ആദ്യകാല ഷൂട്ടുകളിൽ ഒന്ന്. 17-18 വയസ്സ് പ്രായം. എന്റെ മോഡലിംഗ് ജീവിതം തുടങ്ങാൻ പോവുന്നതേ ഉണ്ടായിരുന്നുള്ളൂ അന്ന്,” ലക്ഷ്മി കുറിക്കുന്നു.

ലോഹിതദാസ് സംവിധാനം ചെയ്ത ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലൂടെ 2000 ൽ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ സിനിമാ അരങ്ങേറ്റം. മലയാള സിനിമയിലെ വിജയമാണ് കന്നട സിനിമകളിലേക്കും ലക്ഷ്മിയ്ക്ക് അവസരം ഒരുക്കിയത്. നാൽപ്പതോളം മലയാള ചിത്രങ്ങളിൽ ലക്ഷ്മി ഇതു വരെ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി.

കൊച്ചു കൊച്ചു സന്തോഷങ്ങൾ, അച്ഛനെയാണെനികിഷ്ടം, വാമനപുരം ബസ് റൂട്ട്, കനക സിംഹാസനം, ബോയ്ഫ്രണ്ട് , കീർത്തിചക്ര, ഇവിടം സ്വർഗ്ഗമാണ്, ഭ്രമരം, ഭഗവാൻ, ഒരു ഇന്ത്യൻ പ്രണയകഥ, പരദേശി, ജാക്ക് ഡാനിയൽ എന്നിവയാണ് ലക്ഷ്മിയുടെ ശ്രദ്ധിക്കപ്പെട്ട മലയാള ചിത്രങ്ങൾ. കിരൺ പ്രഭാകർ രചനയും സംവിധാനവും നിർവ്വഹിച്ച ‘താക്കോൽ’ ആണ് ലക്ഷ്മിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

കർണാടക സ്വദേശിയായ ലക്ഷ്മി ഭരതനാട്യത്തിൽ പ്രാഗത്ഭ്യം നേടിയ ഒരു ക്ലാസിക്കൽ നര്‍ത്തകി കൂടിയാണ്. കന്നട, തമിഴ്, മലയാളം സിനിമകളിൽ അഭിനയിക്കുന്ന ലക്ഷ്മിയ്ക്ക് കർണാടക സർക്കാരിന്റെയും കേരള സർക്കാറിന്റെയും സംസ്ഥാനപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

അവിവാഹിതയാണ് ലക്ഷ്മി. നടിയുടെ വിവാഹത്തെപ്പറ്റി ഒട്ടേറെ വ്യാജ വാർത്തകൾ ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. നടൻ മുകേഷുമായി വിവാഹം എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു എന്നാൽ ഇത് തീർത്തും അടിസ്ഥാന രഹിതമാണ് എന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മി തന്നെ രംഗത്ത് വന്നിരുന്നു.

ദുൽഖർ സൽമാൻ നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ട്’ ആണ് ലക്ഷ്മി അഭിനയിച്ച പുറത്തിറങ്ങാനുള്ള മലയാള ചിത്രം.

Read more: ഒരു കാലഘട്ടം നെഞ്ചേറ്റിയ മലയാളികളുടെ പ്രിയ നായികയാണ് ഈ പെൺകുട്ടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lakshmi gopalaswamy shares a throwback photo

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com