Latest News

കേരളത്തിന്റെ കോവിഡ്‌ പ്രതിരോധം മാതൃകാപരം: ലക്ഷ്മി ഗോപാലസ്വാമി

ഈ പ്രതിസന്ധിയെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണം എന്നും വൈറസിന് മതമില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Lakshmi Gopalaswamy, Lakshmi Gopalaswamy photos, Lakshmi Gopalaswamy videos, ലക്ഷ്മി ഗോപാലസ്വാമി, Lakshmi Gopalaswamy facebook live, Indian express malayalam, IE Malayalam

കൊറോണ വൈറസ്‌ ബാധയ്ക്കെതിരെ കേരളം കൈക്കൊള്ളുന്ന നടപടികളെ പ്രശംസിച്ച് നര്‍ത്തകിയും അഭിനേത്രിയുമായ ലക്ഷ്മി ഗോപാലസ്വാമി.  ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ പ്രേക്ഷകരുമായി സംവദിക്കുന്ന വേളയിലാണ് അവര്‍ ഇക്കാര്യം എടുത്തു പറഞ്ഞത്. ഈ പ്രതിസന്ധിയെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണം എന്നും വൈറസിന് മതമില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ സിനിമാ-നൃത്ത ജീവിതത്തെക്കുറിച്ചും പ്രേക്ഷകരുമായി സംവദിച്ച ലക്ഷ്മി ഗോപാലസ്വാമി, ലോക്ക്ഡൌണ്‍ ദിനങ്ങളില്‍ വീട്ടുകാര്യങ്ങള്‍ ചെയ്യുന്നതില്‍ തനിക്ക് ഏറെ സംതൃപ്തി ലഭിക്കുന്നു എന്നും പറഞ്ഞു.

ലൈവ് സംഭാഷണം മുഴുവനായി കാണാം.

 

കർണാടക സ്വദേശിയായ ലക്ഷ്മി ഭരതനാട്യത്തിൽ പ്രാഗത്ഭ്യം നേടിയ ഒരു ക്ലാസിക്കൽ നര്‍ത്തകിയാണ്. കന്നട, തമിഴ്, മലയാളം സിനിമകളിൽ അഭിനയിക്കുന്ന ലക്ഷ്മിയ്ക്ക് കർണാടക സർക്കാരിന്റെയും കേരള സർക്കാറിന്റെയും സംസ്ഥാനപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ലോഹിതദാസ് സംവിധാനം ചെയ്ത ‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിലൂടെ 2000 ൽ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ സിനിമാ അരങ്ങേറ്റം. മലയാള സിനിമയിലെ വിജയമാണ് കന്നട സിനിമകളിലേക്കും ലക്ഷ്മിയ്ക്ക് അവസരം ഒരുക്കിയത്. നാൽപ്പതോളം മലയാള ചിത്രങ്ങളിൽ ലക്ഷ്മി ഇതു വരെ അഭിനയിച്ചു കഴിഞ്ഞു.

ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവ്

ലോക്ക്‌ഡൗൺ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലായി വീടുകളിൽ കുടുങ്ങിപ്പോയവർക്ക് വിരസതയകറ്റാനും പ്രിയതാരങ്ങളോട് സംസാരിക്കാനും ഒരു വഴിയൊരുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ ഇ മലയാളം ഫേസ്ബുക്ക് ലൈവിൽ താരങ്ങളുമായുള്ള മുഖാമുഖം പരിപാടി ആരംഭിക്കുന്നത്.

നടിമാരായ ഐശ്വര്യ ലക്ഷ്മി, നദിയ മൊയ്തു, കനിഹ, മഞ്ജുപിള്ള, രോഹിണി, ഗൗരി നന്ദ, ഗായകൻ ശ്രീനിവാസൻ, ഗായിക മഞ്ജരി, രശ്മി സതീഷ്, സംഗീതസംവിധായകരായ ഗോപിസുന്ദർ, രാഹുൽ രാജ്, നടന്മാരായ മാമുക്കോയ, ജാഫർ ഇടുക്കി, കോട്ടയം നസീർ, വിനീത്, ദീപക് പറമ്പോൽ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ഭരതൻ, തുടങ്ങി നിരവധി പേരാണ് ഇതിനകം ഐ ഇ മലയാളം പ്രേക്ഷകരുമായി സംവദിക്കാൻ ലൈവിലെത്തിയത്.

ഫേസ്ബുക്ക്‌ ലൈവ് വീഡിയോകള്‍ കാണാം.

Read more: മമ്മൂട്ടിക്കാണോ താങ്കൾക്കാണോ പ്രായം കൂടുതൽ; മാമുക്കോയയുടെ മറുപടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lakshmi gopalaswamy facebook live

Next Story
സ്ക്രിപ്റ്റ് എഴുതുകയല്ല, ബിരിയാണി റെസിപ്പി കോപ്പിയടിക്കുകയാണ്; വിനീത് ശ്രീനിവാസന്റെ ലോക്ക്‌ഡൗൺ ജീവിതംVineeth Sreenivasan, Vineeth Sreenivasan wife, Vineeth Sreenivasan family photo, Vineeth Sreenivasan lockdown life, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com