ഇന്ത്യൻ സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നായ ലഗാൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീവല്ലഭ വ്യാസ് അന്തരിച്ചു. 60 ഓളം ഹിന്ദി സിനിമകളിൽ അഭിനയിച്ച ശ്രീവല്ലഭ വ്യാസ് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. ജയ്പൂരിലെ സ്വന്തം വസതിയിൽവെച്ചായിരുന്നു അദ്ദേഹത്തിന്രെ അന്ത്യം.

ലഗാനിൽ ഈശ്വർ എന്ന കഥാപാത്രത്തെയാണ് ശ്രീവല്ലഭ വ്യാസ് അവതരിപ്പിച്ചത്. ചിത്രത്തിൽ അമീർ ഖാൻ അവതരിപ്പിച്ച ബുവൻ നയിച്ച ക്രിക്കറ്റ് ടീമിലെ പ്രായമേറിയ താരമായിരുന്നു ഇദ്ദേഹം. ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു ലഗാൻ.

സാഫ്റോഷ്,അഭയ്,സംഘട് സിറ്റി തുടങ്ങിയ ചിത്രങ്ങളിലും വ്യാസ് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ 2008ൽ നടന്ന അപകടത്തിൽ പരുക്കേറ്റ വ്യാസ് പിന്നീട് അഭിനയരംഗത്ത് നിന്ന് വിട്ടുനിന്നിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന ഇദ്ദേഹം വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ