scorecardresearch

പൂനം പാണ്ഡെ ഇനി ലേഡി ഗബ്ബര്‍ സിങ്, സിനിമയുടെ പ്രതിഫലം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക്

പ്രളയക്കെടുതിയില്‍ കേരളത്തിന്‌ സംഭവിച്ച നാശനഷ്ടങ്ങള്‍ വലിയ സങ്കടമുണ്ടാക്കുന്നു. ദുരിതമനുഭവിക്കുന്ന എല്ലാവരേയും മനസ്സില്‍ ഓര്‍ത്തു കൊണ്ട്, ഞാന്‍ അഭിനയിക്കാന്‍ കരാര്‍ ആയിട്ടുള്ള 'ലേഡി ഗബ്ബര്‍ സിങ്' എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രതിഫലം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു

പ്രളയക്കെടുതിയില്‍ കേരളത്തിന്‌ സംഭവിച്ച നാശനഷ്ടങ്ങള്‍ വലിയ സങ്കടമുണ്ടാക്കുന്നു. ദുരിതമനുഭവിക്കുന്ന എല്ലാവരേയും മനസ്സില്‍ ഓര്‍ത്തു കൊണ്ട്, ഞാന്‍ അഭിനയിക്കാന്‍ കരാര്‍ ആയിട്ടുള്ള 'ലേഡി ഗബ്ബര്‍ സിങ്' എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രതിഫലം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു

author-image
WebDesk
New Update
Lady Gabbar Singh Poonam Pandey next telegu film with Pawan Kalyan

Lady Gabbar Singh Poonam Pandey next telegu film with Pawan Kalyan

മോഡലും ചലച്ചിത്ര നടിയുമായ പൂനം പാണ്ഡെ തെലുങ്ക് ചിത്രമായ 'ലേഡി ഗബ്ബര്‍ സിങ്' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. തെലുങ്ക്‌ സൂപ്പര്‍ താരം പവന്‍ കല്യാണ്‍ ആണ് ചിത്രത്തിലെ നായകന്‍. പവന്‍ കല്യാണിന്റെ പിറന്നാളുമായി ബന്ധപ്പെട്ടാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. പവന്‍ കല്യാണ്‍ തനിക്കൊരു ഇന്സ്പിറെഷന്‍ ആണ് എന്നും അദ്ദേഹം ഒരു സിനിമയ്ക്ക് നല്‍കുന്ന മികവിന്റെ ഒരു ശതമാനമെങ്കിലും തനിക്കു നല്‍കാന്‍ കഴിയണേ എന്ന് ആശിക്കുന്നതായും പൂനം പാണ്ഡെ ട്വിറ്റെറില്‍ പറഞ്ഞു.

Advertisment

വീരു കെ സംവിധാനം ചെയുന്ന ചിത്രത്തില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന ചെയ്യും എന്നും താരം വെളിപ്പെടുത്തിയതായി ഐ ബി ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

"പ്രളയക്കെടുതിയില്‍ കേരളത്തിന്‌ സംഭവിച്ച നാശനഷ്ടങ്ങള്‍ വലിയ സങ്കടമുണ്ടാക്കുന്നു. ദുരിതമനുഭവിക്കുന്ന എല്ലാവരേയും മനസ്സില്‍ ഓര്‍ത്തു കൊണ്ട്, ഞാന്‍ അഭിനയിക്കാന്‍ കരാര്‍ ആയിട്ടുള്ള 'ലേഡി ഗബ്ബര്‍ സിങ്' എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രതിഫലം കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു" എന്ന് പ്രസ്താവിച്ച പൂനം പാണ്ഡെ, സിനിമാ ലോകത്തെ തന്റെ സഹപ്രവര്‍ത്തകരോടും ആരാധകരോടും കേരളത്തിനെ സഹായിക്കണം എന്ന് ആവശ്യപ്പെടുകയും, ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ അഭിനന്ദിക്കുകയും ചെയ്തു.

Advertisment

Lady Gabbar Singh Poonam Pandey next telegu film with Pawan Kalyan 2 പൂനം പാണ്ഡെ, ചിത്രം. ലേഡി ഗബ്ബര്‍ സിങ്

Lady Gabbar Singh Poonam Pandey next telegu film with Pawan Kalyan 1 പൂനം പാണ്ഡെ, ചിത്രം. ലേഡി ഗബ്ബര്‍ സിങ്

ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവയായ പൂനം പാണ്ഡെയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്‌ നഗ്നചിത്രങ്ങളുൾപ്പടെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ്. 2011ല്‍ ലോകകപ്പ്‌ സമയത്ത് ഇന്ത്യന്‍ ടീം വിജയിക്കുകയാണെങ്കില്‍ താന്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് പൂനം പാണ്ഡെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ജയിച്ചു, എന്നാല്‍ ബി.സി.സി.ഐ.യിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് അവര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

2013ലെ 'നഷാ' എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൂനം പാണ്ഡെ കന്നഡ, തെലുങ്ക്‌ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Kerala Floods Telugu Rebuilding Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: