Laal Singh Chaddha OTT: ആമിർ ഖാൻ നായകനായ ‘ലാൽ സിംഗ് ചന്ദ’ ഒടിടിയിലെത്തി. ടോം ഹാങ്ങ്സിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്ക് ആണ് ‘ലാൽ സിംഗ് ചന്ദ’. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
ഓഗസ്റ്റിൽ തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. 180 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ആഗോളതലത്തിൽ 130 കോടി രൂപ മാത്രമേ തിരിച്ചു നേടാനായുള്ളൂ. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ ഇറങ്ങി നാല് വർഷങ്ങൾക്ക് ശേഷം ആമിറിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവായിരുന്നു ലാൽ സിംഗ് ഛദ്ദ.
ആമിർ, കരീന കപൂർ ഖാൻ എന്നിവർക്കൊപ്പം നാഗ ചൈതന്യ, മോന സിംഗ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത് അതുൽ കുൽക്കർണിയുടെ തിരക്കഥയിൽ ലാൽ സിംഗ് ഛദ്ദ നിർമ്മിച്ചിരിക്കുന്നത് ആമിർ ഖാൻ പ്രൊഡക്ഷൻസ്, വിയാകോം 18 സ്റ്റുഡിയോസ്, പാരാമൗണ്ട് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിലാണ്.