scorecardresearch

എമ്പുരാനായി ദാദ പോവും മുൻപ് അൽപ്പസമയം കൂടി ഒന്നിച്ച്; സ്നേഹം പങ്കിട്ട് പൃഥ്വിയും സോറോയും, ചിത്രവുമായി സുപ്രിയ

വിശ്രമം കഴിഞ്ഞ് എമ്പുരാൻ തിരക്കുകളിലേക്ക് പൃഥ്വി കടക്കുന്നു എന്ന സൂചനയാണ് ചിത്രം നൽകുന്നത്

വിശ്രമം കഴിഞ്ഞ് എമ്പുരാൻ തിരക്കുകളിലേക്ക് പൃഥ്വി കടക്കുന്നു എന്ന സൂചനയാണ് ചിത്രം നൽകുന്നത്

author-image
Entertainment Desk
New Update
Empuraan | Empuraan movie updates | Prithviraj | L2E-Empuraan | Mohanlal | Prithviraj Zorro

ഇനി എമ്പുരാൻ നാളുകളോ?

'വിലായത്ത് ബുദ്ധ' സിനിമയുടെ ഷൂട്ടിനിടെ പരുക്കേറ്റ പൃഥ്വിരാജ് ചികിത്സയും വിശ്രമവുമൊക്കെ കഴിഞ്ഞ് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. ഇതിന്റെ സൂചനകൾ പൃഥ്വി തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കു നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് ഉണ്ടാവുമെന്ന് പൃഥ്വി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രീകരണത്തെ കുറിച്ചുള്ള വിവരങ്ങളോ ഫസ്റ്റ് ലുക്കോ പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകരും.

Advertisment

അതിനിടയിൽ നിർമാതാവും പൃഥ്വിയുടെ പങ്കാളിയുമായ സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രവും ശ്രദ്ധ നേടുകയാണ്. "വിട പറയുന്നതിനു മുൻപ് ദാദയും സോറോ കുട്ടിയും ഒരുമിച്ച് സമയം ചെലവഴിക്കുന്നു!" എന്നാണ് സുപ്രിയ കുറിക്കുന്നത്. എമ്പുരാൻ, ഡയറക്ടർ സാർ, ബാക്ക് റ്റു വർക്ക് തുടങ്ങിയ ഹാഷ് ടാഗുകളും നൽകിയിട്ടുണ്ട്.

പൃഥ്വിരാജിന് അപ്രതീക്ഷിതമായി ഉണ്ടായ അപകടം താരം കരാറൊപ്പിട്ട പല ചിത്രങ്ങളെയും അനിശ്ചിതത്വത്തിൽ ആക്കുകയായിരുന്നു. എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. മാത്രമല്ല വിലായത്ത് ബുദ്ധ, ഗുരുവായൂർ അമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങും അപകടം മൂലം നീട്ടിവയ്‌ക്കുകയായിരുന്നു.

Advertisment

എമ്പുരാന്റെ ലൊക്കേഷൻ കണ്ടെത്താനായി കഴിഞ്ഞ ഏപ്രിലിൽ പൃഥ്വിരാജ് യുകെയിൽ പോയതിന്റെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

മലയാള സിനിമ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് 'എമ്പുരാന്‍' മോഹന്‍ലാലിനെ നായകനാക്കി 2018ല്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗം എന്ന നിലയിലാണ് എമ്പുരാൻ ശ്രദ്ധ നേടുന്നത്.

ചോരപുരണ്ട ഒരു മോതിരത്തിന്റെ ചിത്രമടങ്ങിയ പോസ്റ്ററാണ് കഴിഞ്ഞ ദിവസം പൃഥ്വി ഷെയർ ചെയ്തത്. ഖുറേഷി അബ്രഹാമിന്റെ പഴയ കാലഘട്ടമാവും എമ്പുരാൻ പറയുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: