scorecardresearch

Kuttram Purindhavan OTT: പശുപതിയുടെ ത്രില്ലർ സീരിസ്; കുട്രം പുരിന്ദവൻ ഒടിടിയിലെത്തി; എവിടെ കാണാം

Kuttram Purindhavan OTT Release: തമിഴിന് ​​പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ വെബ് സീരീസ് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്

Kuttram Purindhavan OTT Release: തമിഴിന് ​​പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ വെബ് സീരീസ് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്

author-image
Entertainment Desk
New Update
Kuttram Purindhavan OTT

Kuttram Purindhavan OTT

Kuttram Purindhavan: The Guilty One OTT: പശുപതിയും ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന തമിഴ് വെബ് സീരീസായ 'കുട്രം പുരിന്ദവൻ' സ്ട്രീമിങ് ആരംഭിച്ചു. ആർ.കെ സെൽവമണി ആണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിന് ​​പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും വെബ് സീരീസ് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

Advertisment

അക്വാബുൾസ്, ഹാപ്പി യൂണികോൺ എന്നീ ബാനറുകളിൽ അവിനാഷ് ഹരിഹരൻ, അറബി ആത്രേയ, സെന്തിൽ വീരസാമി എന്നിവർ ചേർന്നാണ് സീരീസ് നിർമിച്ചിരിക്കുന്നത്. പശുപതിയ്ക്കും ലക്ഷ്മി പ്രിയ ചന്ദ്രമൗലിക്കും ഒപ്പം വിദാർത്ഥ്, ലിസി ആന്റണി, മൂന്നാർ രമേശ്, അജിത് കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Also Read: 'പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം;' മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി

ക്രൈം ത്രില്ലറായി ഒരുക്കിയിരിക്കുന്ന സീരീസിനായി എസ്.എൻ. പ്രസാദ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ സെൽവമണി തന്നെയാണ് കഥ ഒരുക്കിയിരിക്കുന്നത്. ഫാറൂഖ് ജെ. ബാഷ ഛായാഗ്രഹണവും കതിരേഷ് അളഗേശൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഒരു സീസണിലായി ഏഴ് എപ്പിസോഡുകളാണ് സീരീസിനുള്ളത്.

Also Read: മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ'യിലെ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്

Kuttram Purindhavan OTT: കുട്രം പുരിന്ദവൻ ഒടിടി


സോണി ലിവിലൂടെയാണ് കുട്രം പുരിന്ദവൻ ഒടിടിയിലെത്തിയിരിക്കുന്നത്. ഡിസംബർ 5 മുതൽ സീരീസ് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മലയാളം അടക്കമുള്ള ഭാഷകളിൽ സീരീസ് ലഭ്യമാണ്.

Read More: ഞാൻ നല്ല ഭർത്താവാണോ എന്നറിയില്ല, നല്ല​ അപ്പയാണെന്നറിയാം; ധനുഷ് അന്ന് പറഞ്ഞത്

Web Series OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: