കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പയുടെ മേക്കിംഗ് വീഡിയോ പുറത്തുവന്നു. മലയാള സിനിമയിലെ ഡയലോഗുകള്‍ എഡിറ്റ് ചെയ്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കോമഡി രംഗങ്ങർ ലീക്കായെന്ന്​ പറഞ്ഞ്​ കുഞ്ചാക്കോ ബോബനാണ് വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ശ്രീജിത്ത്​ വിജയൻ സംവിധാനം ചെയ്​ത മാർപ്പാപ്പ മുഴുനീള ഹാസ്യചിത്രമാണ്​. അതിഥി രവി നായികയാകുന്ന ചിത്രത്തിൽ സലിം കുമാർ, ശാന്തി കൃഷ്​ണ, ഹരീഷ്​ കണാരൻ, രമേഷ്​ പിഷാരടി, ധർമജൻ ബോൾഗാട്ടി, എന്നിവരു പ്രധാനവേഷങ്ങളിലുണ്ട്​.

കുട്ടനാടിന് മാർപാപ്പയാണെങ്കിലും ജോൺ പോളിന് (കുഞ്ചാക്കോ ബോബൻ) ജോലി ഫോട്ടോയെടുപ്പാണ്. വിവാഹ ഫോട്ടോകളും അല്പം പോക്രിത്തരങ്ങളുമായി സുഹൃത്ത് മുട്ട (ധർമജന്‍)യ്ക്കൊപ്പമാണ് ജോണിന്റെ നടത്തം. ജോണിന്റെയും അമ്മ മേരിയുടെയും (ശാന്തികൃഷ്ണ) ജീവിതവും ജോണിന്റെ പ്രണയവും പ്രണയസാഫല്യവുമാക്കെയാണ് കുട്ടനാടൻ മാർപ്പാപ്പ പറയുന്നത്. കുട്ടനാടിന്റെ കായൽ ഭംഗിക്കൊപ്പം ഫ്രെയിമുകളിൽ നിറങ്ങൾ വാരി നിറച്ചും പാട്ടിന്റെ പെട്ടി തുറന്നും കുട്ടനാടൻ മാർപ്പാപ്പ ഒരു കളർ ചിത്രമായി മാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ