/indian-express-malayalam/media/media_files/2025/11/12/shaji-pappan-2025-11-12-17-47-16.jpg)
ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ആട് യൂണിവേഴ്സിറ്റിയിലെ ഷാജി പാപ്പനെയും ഗ്യാങ്ങിനെയും​ അത്ര പെട്ടെന്ന് ആർക്കും മറക്കാനാവില്ല. ഷാജി പാപ്പനും ടീമും ഉണ്ടാക്കിയ ഓളം അത്രയേറെയാണ്. മിഥുൻ മാനുവൽ തോമസിന്റെ മാസ്റ്റർപീസായ 'ആട്' ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എട്ട് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുമ്പോൾ, ഷാജി പാപ്പൻ തന്റെ സൈന്യത്തിൽ മാറ്റങ്ങൾ വരുത്തിയോ എന്ന് ആരാധകർ തലപുകഞ്ഞ് ആലോചിക്കുകയാണ്!
കുട്ടൻ മൂങ്ങ എവിടെപ്പോയി?
'ആട് 3'ന്റെ ലൊക്കേഷനിൽ നിന്ന് പുറത്തുവന്ന പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയ്ക്കും ചർച്ചയ്ക്കും വഴിയൊരുക്കുന്നത്.
ചിത്രത്തിൽ ജയസൂര്യ, സൈജു കുറുപ്പ്, ധർമ്മജൻ, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ഉണ്ണി രാജൻ പി ദേവ് എന്നിവരൊക്കെയുണ്ട്. പക്ഷേ... ഒരാളില്ല!
Also Read: വലുതെന്തോ വരുന്നുണ്ട്; രേവതിയ്ക്ക് വേണ്ടി ഡബ്ബിംഗ് സ്റ്റുഡിയോയിൽ എത്തി മമ്മൂട്ടി
'ആട്' ഗ്യാങ്ങിൽ പലരുടെയും ഫേവറേറ്റ് കഥാപാത്രമായ 'കുട്ടൻ മൂങ്ങയെ' അവതരിപ്പിച്ച വിനീത് മോഹൻ ചിത്രത്തിലില്ല. കൂട്ടത്തിൽ മൂങ്ങയെ കാണാത്തത് ആരാധകരെ വിഷമത്തിലാക്കിയിരിക്കുകയാണ്.
'യുദ്ധഭൂമിയിലെ' ഫുക്രു!
'മൂങ്ങ' മിസ്സിംഗ് ആയെങ്കിലും, ആ വിടവ് നികത്തി പുതിയൊരാൾ ഗ്യാങ്ങിൽ എത്തിയിരിക്കുന്നു— സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ബിഗ് ബോസ് താരവുമായ ഫുക്രു!
Also Read: New Web Series OTT Release: പുതിയ 2 മലയാളം വെബ് സീരീസുകൾ ഈ ആഴ്ച ഒടിടിയിലേക്ക്, എവിടെ കാണാം?
മൂങ്ങയ്ക്ക് പകരം പാപ്പൻ ഒരു 'ന്യൂജെൻ' ആളെ ഗ്യാങ്ങിൽ എടുത്തോ? അതോ, കുട്ടൻ മൂങ്ങയ്ക്ക് വേറെ വല്ല 'എപ്പിക് ഓപ്പറേഷനും' വന്നതുകൊണ്ട് താൽക്കാലികമായി ഫുക്രുവിനെ യുദ്ധഭൂമിയിൽ ഇറക്കിയതാണോ? എന്നൊക്കെയാണ് ആട് ആരാധകർ കൂട്ടത്തോടെ ചോദിക്കുന്നത്.
ബഡ്ജറ്റിൽ ഞെട്ടും!
'ആട് 3' ഒരു ചെറിയ ബജറ്റ് ചിത്രമല്ലെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ആട് 3-യുടെ ബജറ്റ് എത്രയാണെന്നോ? "ആട് ഒന്നും രണ്ടും ചേർത്താൽ എത്ര ബജറ്റ് ആകുമോ, അതിനേക്കാൾ കൂടുതലാണ് മൂന്നാം ഭാഗത്തിൻ്റെ ബജറ്റ്!" എന്ന് ഗ്യാങ്ങിലെ അറക്കൽ അബു (സൈജു കുറുപ്പ്) തന്നെ തറപ്പിച്ചു പറയുന്നു!
'ആട് 3' ഒരു 'എപ്പിക് ഫാൻ്റസി' ചിത്രമായിരിക്കും എന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്. പരാജയത്തിൽ നിന്ന് തുടങ്ങി ചരിത്രം സൃഷ്ടിച്ച ഒരു സിനിമയുടെ മൂന്നാം ഭാഗം രസച്ചരട് പൊട്ടാതെ, ആദ്യ ഭാഗങ്ങളിലെ എല്ലാ കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുക.
Also Read: അമ്മയ്ക്ക് ഒപ്പം ചുവടുവെച്ച് മീനാക്ഷിയും ഐശ്വര്യയും; തലമുറകളിലൂടെ വളരുന്ന കലയ്ക്ക് നന്ദിയെന്ന് ദിവ്യ ഉണ്ണി
ജയസൂര്യ, സൈജു കുറുപ്പ്, ധർമ്മജൻ, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ഉണ്ണി രാജൻ പി ദേവ് എന്നിവരെ കൂടാതെ ആദ്യ ഭാഗങ്ങളിലുണ്ടായിരുന്ന വിനായകൻ, സണ്ണി വെയ്ൻ, വിജയ് ബാബു, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19ന് ഈദ് റിലീസായാണ് പാപ്പൻ ടീം തിയേറ്ററുകൾ പിടിച്ചടക്കാൻ എത്തുന്നത്.
എന്തായാലും, ഷാജി പാപ്പാ ഇത്തവണ എന്ത് 'ചരിത്രമാണ്' ഉണ്ടാക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണണം. ഒപ്പം കുട്ടൻ മൂങ്ങയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് ഫുക്രുവിനെ വെച്ച് തൃപ്തിപ്പെടേണ്ടി വരുമോ എന്നും കണ്ടറിയണം!
Also Read: മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി, വിവാദ നായിക; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us