പ്രിയതമനൊപ്പമുളള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പ്രിയതാരം ഖുശ്ബു. ഭര്‍ത്താവ് സുന്ദറിനൊപ്പമുളള യാത്രക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
‘അണ്‍റൊമാന്റിക്കായ എന്റെ ഭര്‍ത്താവ് റൊമാന്റിക്കാവാന്‍ തീരുമാനിച്ചപ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ് ഖുശ്ബു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.ഖുശ്ബുവിന്റെ പിറന്നാള്‍ ദിനത്തിലാണ് ഈ സര്‍പ്രൈസ് സുന്ദര്‍ നല്‍കിയതെന്നും പ്രത്യേകതയാണ്.
1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ൽ ‘ലാവാരിസ്’ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രധാന നടന്മാരായ രജനീകാന്ത്, കമലഹാസൻ, സത്യരാജ്, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു.