scorecardresearch

ആത്മാർത്ഥത കുറച്ചു കൂടുന്നുണ്ട്; ‘കുറി’ ട്രെയിലർ

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന ചിത്രമാണ് ‘കുറി’

Kuri, Kuri Movie Trailer, Vishnu Unnikrishnan, Surabhilakshmi

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്‌പെൻസ് ത്രില്ലർ ‘കുറി’യുടെ ട്രെയിലർ റിലീസായി. കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്ന കുറിക്ക് കൊള്ളുന്ന സാധാരണ കഥ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ജൂലൈ 8ന് കുറി തിയേറ്ററുകളിലെത്തും. കൊക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ.ആർ.പ്രവീൺ ആണ്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി,
വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഛായഗ്രഹണം സന്തോഷ്‌ സി പിള്ള, എഡിറ്റിങ് – റഷിൻ അഹമ്മദ്. ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്.

പ്രൊജക്റ്റ്‌ ഡിസൈനർ – നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ – രാജീവ്‌ കോവിലകം, സംഭാഷണം – ഹരിമോഹൻ ജി, കോസ്റ്റ്യൂം – സുജിത് മട്ടന്നൂർ, മേക്കപ്പ് – ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ – വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ – ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രകാശ് കെ മധു. പി ആർ ഒ – ആതിര ദിൽജിത്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kuri movie trailer vishnu unnikrishnan surabhilakshmi