‘ഇത് വരെയുണ്ടായതില്‍ ഏറ്റവും സന്തോഷകരമായ ഒരു ജന്മദിനമാണ് ഇന്ന്. നിന്റെ കൈയ്യില്‍ ഉള്ളത് ഏറ്റവും വിലപിടിപ്പുള്ള ഒരു സമ്മാനവും… ഇസഹാക്ക്!!! പക്ഷേ എനിക്ക് നിന്നോട് പറയാനുണ്ട്… നീയെന്റെ ‘Better-Half’ അല്ല, BEST-HALF ആണ് എന്ന്.’
പ്രിയതമയുടെ ജന്മദിനത്തില് സന്തോഷം നേര്‍ന്നു കൊണ്ട് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വാക്കുകളാണിവ. ഭാര്യ പ്രിയയുമൊത്ത് നില്ക്കുന്ന ഒരു ചിത്രവും ഒപ്പം പിറന്നാള്‍ കേക്കിന്റെ ചിത്രവും താരം പങ്കു വച്ചിട്ടുണ്ട്.
നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന് 2005 ല്‍, കരിയറിന്റെ ഹൈറ്റ്സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയ സാമുവേലിനെ വിവാഹം കഴിക്കുന്നത്. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുന്നത്.
കഴിഞ്ഞ ഏപ്രില്‍ 17-ാം തീയതിയാണ് കുഞ്ചാക്കോ ബോബന് ആണ്കുഞ്ഞു പിറന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം എത്തിയ കണ്മണിയുടെ ജനനവിവരം ചാക്കോച്ചന് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.
Read Here: അച്ഛനും മകനും ഒരേ പേര്; ഇതിനൊരു അവസാനമില്ലേ ചാക്കോച്ചാ എന്ന് ആരാധകർ