Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

ഇതാണ് കുഞ്ചാക്കോ ബോബന്റെ രാജകുമാരന്‍

ചാക്കോച്ചന്റെ അമ്മ, കൊച്ചുമകനെ കൈകളില്‍ എടുത്തിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Kunchako Boban, Kunchako Boban son, കുഞ്ചാക്കോ ബോബന്‍, കുഞ്ചാക്കോ ബോബന്‍ കുട്ടി, Kunchako Boban boy, Kunchako Boban baby, Kunchako Boban son Junior Kunchako Photos, Kunchako Boban wife, Kunchako Boban baby, കുഞ്ചാക്കോ ബോബന്‍ മകന്‍, കുഞ്ചാക്കോ ബോബന്‍ മക്കള്‍, കുഞ്ചാക്കോ ബോബന്‍ ഭാര്യ, കുഞ്ചാക്കോ ബോബന്‍ പ്രിയ
Kunchako Boban Baby Boy son photo amp

രണ്ടു ദിവസം മുന്‍പ്, ഏപ്രില്‍ പതിനേഴാം തീയതിയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞു പിറന്നത്‌.  ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം എത്തിയ കണ്മണിയുടെ ജനനവിവരം ചാക്കോച്ചന്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്.  ‘കുഞ്ചാക്കോ ജൂനിയര്‍ സന്തോഷം അറിയിക്കുന്നു, എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’ എന്നെഴുതിയ കുറിപ്പിനോടൊപ്പം മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ പങ്കു വച്ചത്.

മകന്‍ കാണിച്ചു രണ്ടാം ദിനമായ ഇന്നലെയാണ് മകന്റെ മുഖം കാണുന്ന തരത്തിലുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.  ചാക്കോച്ചന്റെ അമ്മ, കൊച്ചുമകനോടൊപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ആശംസകളുമായി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എത്തി.  റിമാ കല്ലിങ്കല്‍, അനു സിതാര, വിനയ് ഫോര്‍ട്ട്‌, ഷറഫുദ്ദീന്‍, സംയുക്താ മേനോന്‍, അപര്‍ണ്ണ ബാലമുരളി, ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ ചാക്കോച്ചന്റെ കുറിപ്പിനെ താഴെ സന്തോഷം അറിയിച്ചു കൊണ്ടെത്തി.

Read More: നടന്‍ കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ് പിറന്നു

നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.  നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാകുന്നത്.

 

മലയാളത്തിലെ നിത്യഹരിത പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്‍. വെള്ളിത്തിരയിലെത്തി 20 വര്‍ഷങ്ങള്‍ ക‍ഴിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ കുഞ്ചാക്കോയെ കാണുന്നത് ചോക്ലേറ്റ് പയ്യനായിട്ടാണ്. ‘അനിയത്തിപ്രാവും’ ‘നിറ’വും ‘പ്രിയ’വുമൊക്കെ കുഞ്ചാക്കോ ബോബനിലെ പ്രണയനായകനെ അടിവരയിട്ട സിനിമകളാണ്. അക്കാലത്ത് കോളേജ് സുന്ദരിമാരുടെ ആരാധനാപാത്രവും ഈ നടന്‍ തന്നെയായിരുന്നു.  കരിയറിന്റെ ഹൈറ്റ്സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് ചാക്കോച്ചന്‍ തന്റെ കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയയെ വിവാഹം കഴിക്കുന്നത്‌.

അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchako boban son junior kunchako photo

Next Story
കേരളത്തിലെ ട്രോളന്‍മാരോട് പറയാനുള്ളത്: സലിം കുമാര്‍Salim Kumar, Salim Kumar comedy, Salim Kumar meme, Salim Kumar trolls, Salim Kumar troll meme, Salim Kumar super hit dialogues, Salim kumar comedy scenes, Salim Kumar films, Salim Kumar hit comedy, Salim Kumar dubsmash, സലീം കുമാർ, സലീം കുമാർ ട്രോൾ, സലീം കുമാർ കോമഡി
The moderation of comments is automated and not cleared manually by malayalam.indianexpress.com