മലയാളത്തിന്റെ എക്കാലത്തേയും ചോക്ലേറ്റ് ബോയ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണിയുടെ മാമോദീസാ ചടങ്ങായിരുന്നു ഞായറാഴ്ച. ചാക്കോച്ചന്റെ ഇസഹാക്കിനെ കാണാന്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും എത്തിയിരുന്നു. മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, കാവ്യാ മാധവന്, ദിലീപ്, അനു സിതാര, അബു സലീം തുടങ്ങി നിരവധി പേര് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
പള്ളിയില്‍ നടന്ന ചടങ്ങിന് ശേഷം അതിഥികള്‍ക്കായി പ്രത്യേക സത്കാരം ഒരുക്കിയിരുന്നു. മമ്മൂട്ടി കുടുംബ സമേതമാണ് സത്കാരത്തില്‍ പങ്കെടുക്കാനും ഇസഹാക്കിനേയും അവന്റെ പപ്പയേയും മമ്മയേയും കാണാനും എത്തിയത്. ദുല്‍ഖറും അമാലും കുഞ്ഞും എത്തിയിരുന്നു. ദിലീപും കാവ്യയും പള്ളിയില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് ചെയ്തത്.
വൈകി വന്ന വസന്തത്തിന് ‘ഇസഹാക്ക്’ എന്നാണ് സ്നേഹത്തോടെ ചാക്കോച്ചനും പ്രിയയും പേരു നല്‍കിയിരിക്കുന്നത്. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെയാണ് നല്‍കുകയാണ് ചാക്കോച്ചനും പ്രിയയും. ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ കുഞ്ഞിനു ചുറ്റും കറങ്ങുകയാണെന്നാണ് പ്രിയ പറയുന്നത്.
‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന് ചാടിയെഴുന്നേല്ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള് ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” പ്രിയ പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.
ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ ആദ്യമായി പ്രേക്ഷകരുമായി പങ്കുവച്ചത്. നാല്പത്തി രണ്ടു (42) വയസ്സുകാരനായ കുഞ്ചാക്കോ ബോബന് 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.
Read More: ചാക്കോച്ചന്റെ ലോകം ഇപ്പോൾ കുഞ്ഞിനു ചുറ്റും കറങ്ങുകയാണ്; പ്രിയ പറയുന്നു
മലയാളത്തിലെ നിത്യഹരിത പ്രണയനായകനാണ് കുഞ്ചാക്കോ ബോബന്. വെള്ളിത്തിരയിലെത്തി 20 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും മലയാളികള്‍ കുഞ്ചാക്കോയെ കാണുന്നത് ചോക്ലേറ്റ് പയ്യനായിട്ടാണ്. ‘അനിയത്തിപ്രാവും’ ‘നിറ’വും ‘പ്രിയ’വുമൊക്കെ കുഞ്ചാക്കോ ബോബനിലെ പ്രണയനായകനെ അടിവരയിട്ട സിനിമകളാണ്. അക്കാലത്ത് കോളേജ് സുന്ദരിമാരുടെ ആരാധനാപാത്രവും ഈ നടന് തന്നെയായിരുന്നു. കരിയറിന്റെ ഹൈറ്റ്സില്‍ നില്‍ക്കുമ്പോഴാണ് ആരാധികമാരുടെ മനസ്സു തകര്‍ത്ത് കൊണ്ട് ചാക്കോച്ചന് തന്റെ കൂട്ടുകാരിയും പ്രണയിനിയുമായിരുന്ന പ്രിയയെ വിവാഹം കഴിക്കുന്നത്.
അനിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു.