scorecardresearch

ഒരു ഡിസ്കോ കുടുംബം; പ്രിയയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കു വച്ച് ചാക്കോച്ചൻ

ഒരു ഡിസ്കോ കുടുംബം എന്ന അടിക്കുറിപ്പോടെയാണ്‌ ചാക്കോച്ചൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്

ഒരു ഡിസ്കോ കുടുംബം എന്ന അടിക്കുറിപ്പോടെയാണ്‌ ചാക്കോച്ചൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്

author-image
Entertainment Desk
New Update
kunchako boban,, kunchako boban, wife, kunchako boban, priya, kunchako boban, family, kunchako boban, family photos

മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന്റെ പ്രിയപത്നി പ്രിയയുടെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. ജന്മദിനത്തെ തുടർന്ന് 'എന്റെ എല്ലാമെല്ലാമായവൾക്ക് പിറന്നാൾ ആശംസകൾ' എന്ന് കുറിച്ച് ചാക്കോച്ചൻ ഇന്നലെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. തങ്ങളുടെ കുഞ്ഞുമകൻ ഇസാഹിക്കും പ്രിയക്കും ഒപ്പമുള്ള ചിത്രമാണ് ചാക്കോച്ചൻ പങ്കു വെച്ചത്.

Advertisment

ഇപ്പോഴിതാ ജന്മദിനാഘോഷത്തിന്റെ കൂടുതൽ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ചാക്കോച്ചൻ. ഒരു ഡിസ്കോ കുടുംബം എന്ന അടിക്കുറിപ്പോടെയാണ്‌ ചാക്കോച്ചൻ ചിത്രം പങ്കു വെച്ചിരിക്കുന്നത്.

publive-image
publive-image
publive-image
publive-image

മലയാളികളുടെ പ്രിയപ്പെട്ട കുടുംബനായകനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് മലയാളികളുടെ ഇഷ്ടം കവരുകയും ഏറെനാൾ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായിരിക്കുകയും ചെയ്ത താരം. എന്നാൽ ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവർന്ന ആ ചോക്ലേറ്റ് ഹീറോയുടെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയാണ്.

തന്റെ ആരാധികമാരുടെ ഹൃദയം തകർത്ത് ഇടക്കിക്കിടക്ക് സമൂഹമാധ്യമങ്ങളിൽ കുടുംബവുമൊത്തുള്ള ചിത്രങ്ങൾ ചാക്കോച്ചൻ പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ പ്രണയകാലത്തെ കുറിച്ച് ചാക്കോച്ചൻ മനോഹരമായൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വാലന്റൈൻസ് ഡേയിലാണ് പ്രിയയ്ക്ക് എഴുതിയ കത്തുകളും പഴയകാല ചിത്രവുമൊക്കെ ചാക്കോച്ചൻ പങ്കുവച്ചത്.

Advertisment
Kunchacko Boban

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: