കുഞ്ചാക്കോ ബോബന്‍ ‘ഓര്‍ഡിനറി’ എന്ന ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ‘ ഇരവി കുട്ടന്‍ പിളള’ എന്നത്. ചിത്രത്തില്‍ ബസ്സ് കണ്ടക്റ്ററായി വേഷമിട്ട ചാക്കോച്ചന്റെ കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഈ കഥാപാത്രത്തിന്റെ പേരു പറഞ്ഞുകൊണ്ട് ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ രസകരമായ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
വിമാനത്തില്‍ കേറി നിന്ന് ബസ്സ് കണ്ടക്റ്റര്‍മാരെ പോലെ ‘ വൈറ്റില, വൈറ്റില’ എന്നു വിളിച്ചു പറയുന്ന ചാക്കോച്ചനെ വീഡിയോയില്‍ കാണാം. ‘ ബസ്സ് കണ്ടക്റ്ററായിരുന്ന ഇരവി, ഇപ്പോള്‍ ഫ്‌ളൈറ്റ് കണ്ടക്റ്ററായിരിക്കുന്നു’ എന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്കു നല്‍കിയിരിക്കുന്നത്. കുടുംബവുമായി നടത്തിയ യാത്രയ്ക്കിടയില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണെന്നാണ് വ്യക്തമാകുന്നത്.വീഡിയോയ്ക്കു താഴെ ‘എയര്‍ കേരള, നാലു ബൈപാസ് ജംഗ്ഷന്‍’ തുടങ്ങിയ രസകരമായ കമന്റുകളും നിറഞ്ഞിട്ടുണ്ട്.
അരവിന്ദ് സ്വാമിയോടൊപ്പമുളള ‘ഒറ്റ്’ ആണ് ചാക്കാച്ചന്റെ തീയറ്ററുകളില്‍ എത്തിയിട്ടുളള ചിത്രം. മലയാളം, തമിഴ് എന്നീ ഭാഷകളില്‍ റിലീസിനെത്തിയ ചിത്രത്തിന്റെ സംവിധായകന്‍ ഫെലിനി ടി പി യാണ്