കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൗ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന ‘മാംഗല്യം തന്തുനാനേന’യുടെ ട്രെയിലര്‍ നടന്‍ ടോവിനോ തോമസ്‌ റിലീസ് ചെയ്തു. ഒരു മിനിറ്റും അമ്പത് സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍, കോമഡിയ്ക്കും കുടുംബജീവിതത്തിനും പ്രാധാന്യം നൽകുന്ന ഒരു ലൈറ്റ് എന്റടെയിനറിന്റെ സൂചനകളാണ് നല്‍കുന്നത്.

റോയ് എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും ക്ലാര എന്ന കഥാപാത്രമായി നിമിഷ സജയനും എത്തുന്ന ചിത്രത്തില്‍ ഹരീഷ് കണാരന്‍, ശാന്തി കൃഷ്ണ, പൗളി വത്സന്‍, അലന്‍സിയര്‍, വിജയരാഘവന്‍, അശോകന്‍, സലിം കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സക്കറിയാ തോമസ്‌, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ആഞ്ചലീന മേരി ആന്റണി എന്നിവര്‍ നിര്‍മ്മിച്ച ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളില്‍ എത്തും.

Read More: ചാക്കോച്ചന്റെ നായികയായി നിമിഷയെത്തുന്നു; സംവിധാനം സൗമ്യ

ഡോക്യുമെന്ററി സംവിധായികയും നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൗ സദാനന്ദന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാംഗല്യം തന്തുനാനേന’. ചിത്രത്തിന്റെ രചന ടോണി മഠത്തില്‍, ക്യാമറ അരവിന്ദ് കൃഷ്ണ, എഡിറ്റര്‍ ക്രിസ്റ്റി സെബാസ്റ്റ്യന്‍, സംഗീതം സയനോര ഫിലിപ്പ്, രേവ, അസിം റോഷന്‍, ശങ്കര്‍, റീ റെക്കോര്‍ഡിങ് ബിജിബാല്‍.

Kunchako Boban Mangalyamthanthunanena Movie Trailer

ഒരു കാലത്ത് മലയാളത്തിലെ ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ തന്റെ കരിയറില്‍ ഹിറ്റുകള്‍ വാരിക്കൂട്ടി മുന്നോട്ടു കുതിക്കുകയാണ് ഈ നടന്‍. ‘മാംഗല്യം തന്തുനാനേന’ കൂടാതെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘ജോണി ജോണി യെസ് അപ്പാ’, ‘അള്ള് രാമേന്ദ്രന്‍’ എന്നിവയാണ് ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ