/indian-express-malayalam/media/media_files/uploads/2023/10/Kunchacko-Boban.jpg)
വന്ദേഭാരതിൽ യാത്ര ചെയ്ത് ചാക്കോച്ചൻ
ട്രാക്കിലെ സൂപ്പർസ്റ്റാറായി വന്ദേഭാരത് ഓടി തുടങ്ങിയിട്ട് അധികം മാസങ്ങളായിട്ടില്ല. അതിവേഗം ഒരു നഗരത്തിൽ നിന്നും മറ്റൊന്നിലേക്ക് എത്താൻ സഹായിക്കുന്ന വന്ദേഭാരതിന്റെ രണ്ടു ട്രെയിനുകൾക്കും വലിയ സ്വീകാര്യതയാണ് കേരളത്തിലെ യാത്രക്കാർ നൽകി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും വന്ദേഭാരതിൽ യാത്ര ചെയ്തിരിക്കുകയാണ്.
വന്ദേഭാരതിൽ യാത്ര ചെയ്യുന്ന ചാക്കോച്ചന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കണ്ണൂർ നിന്നും കൊച്ചിയിലേക്കാണ് ചാക്കോച്ചൻ വന്ദേഭാരതിൽ യാത്ര ചെയ്തത്. കണ്ണൂരിൽ നടന്ന ഗസറ്റഡ് ഓഫീസർമാരുടെ കലോത്സവത്തിലും കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷികത്തിലും പങ്കെടുത്ത ശേഷം തിരിച്ച് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയാണ് ചാക്കോച്ചൻ വന്ദേഭാരത് തിരഞ്ഞെടുത്തത്.
തൻ്റെ പുതിയ ചിത്രമായ ചാവേറിൻ്റെ പ്രൊമോഷനു വേണ്ടി കൊച്ചിയിൽ വേഗത്തിൽ എത്തുന്നതിനു വേണ്ടിയാണ് ചാക്കോച്ചൻ വന്ദേഭാരത് പിടിച്ചത്.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ഒക്ടോബർ അഞ്ചിന് തീയറ്ററുകളിൽ എത്തും. അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമാണിത്. മനോജ് കെ.യു, സംഗീത, സജിൻ ഗോപു, അനുരൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
നടനും സംവിധായകനുമായ ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.