നടന് കുഞ്ചാക്കോ ബോബനെ ആക്രമിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് കോടതി ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചു. തോപ്പുംപടി മൂലങ്കുഴി സ്വദേശിയായ സ്റ്റാൻലി ജോസഫാണ് കേസിലെ പ്രതി. വധഭീഷണിക്ക് ഒരു വര്‍ഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വര്‍ഷവുമാണ് ശിക്ഷയെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ വിധി.
2018 ഒക്ടോബറിലായിരുന്നു കേസിന് ആധാരമായ സംഭവം നടന്നത്. കുഞ്ചാക്കോ കണ്ണൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവാനായി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കത്തിയുമായെത്തിയ യുവാവ് അസഭ്യവർഷം പൊഴിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തുടർന്ന് ആളുകൾ കൂടിയപ്പോൾ പ്രതി ഒാടി രക്ഷപ്പെട്ടെങ്കിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് പ്രതിയെ തിരിച്ചറിയുകയുമായിരുന്നു.
Read more: കുഞ്ചാക്കോ ബോബന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ആക്രമണം: രണ്ട് പേർ പിടിയിൽ
കുഞ്ചാക്കോ ബോബന്റെ പരാതിയുടെ പുറത്ത് പൊലീസ് കേസ് എടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസില്‍ കുഞ്ചാക്കോ ബോബനടക്കമുള്ള എട്ടു സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഒപ്പം നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചതിനു ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.