തേങ്ങയെറിഞ്ഞത് ശരിക്കും കൊണ്ടു, ചാക്കോച്ചൻ ബൈക്കിൽനിന്നും മലർന്നടിച്ചു വീണു!

ഏറുകൊണ്ട് ചാക്കോച്ചൻ വീഴുന്നത് കണ്ടപ്പോൾ കണ്ടുനിന്നവരും ഞെട്ടിപ്പോയി

kunchako boban

സിനിമയിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ തയാറാകുന്ന നടന്മാരുടെ എണ്ണം വിരളമാണ്. എന്നാൽ സിനിമ റിയലിസ്റ്റിക്കാവാൻ വേണ്ടി എന്തും ചെയ്യാൻ തയാറാവുന്ന നടന്മാരും ഉണ്ട്. അക്കൂട്ടത്തിലൊരാളാണ് കുഞ്ചാക്കോ ബോബൻ. തന്റെ പുതിയ ചിത്രമായ വർണ്യത്തിൽ ആശങ്കയിലെ ഒരു സീനിലാണ് ചാക്കോച്ചൻ റിയലിസ്റ്റിക്കായത്.

Read More: കുടിയന്മാരുടെ ബുദ്ധിമുട്ട് മനസ്സിലായി, ജീവിതത്തിൽ ആദ്യമായി ബിവറേജിനു മുന്നിൽ ക്യൂനിന്ന അനുഭവത്തെക്കുറിച്ച് ചാക്കോച്ചൻ

ബൈക്കിൽവരുന്ന ചാക്കോച്ചന്റെ ദേഹത്തേക്ക് തേങ്ങ എറിയുന്നതാണ് സീൻ. തേങ്ങ ഏറുകൊണ്ട് ചാക്കോച്ചൻ ശരിക്കും താഴെ വീണു. ഒരു ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിക്കാവുന്ന സീനാണ് ചാക്കോച്ചൻ അഭിനയിച്ചത്. ഏറുകൊണ്ട് ചാക്കോച്ചൻ വീഴുന്നത് കാണുമ്പോൾ ഷൂട്ടിങ് സ്ഥലത്തുണ്ടായിരുന്ന അണിയറപ്രവർത്തകർ പോലും ഞെട്ടുന്നുണ്ട്. തന്റെ കഥാപാത്രത്തിനുവേണ്ടി എന്തും ചെയ്യാൻ തയാറാവുന്ന കുഞ്ചാക്കോ ബോബനെ കാണുമ്പോൾ ശരിക്കും അദ്ഭുതം തോന്നിപ്പോകും.

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ വർണ്യത്തിൽ ആശങ്കയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. പതിവില്‍ നിന്നും വ്യത്യസ്തമായി കൗട്ട ശിവനെന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റു താരങ്ങൾ. ഒന്നര വര്‍ഷത്തിന് ശേഷമാണ് പുതിയ സിനിമയുമായി സിദ്ധാര്‍ത്ഥ് വരുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko bobban varnyathil ashanka shooting location

Next Story
ധനുഷ് കൊച്ചിയിലെത്തി, സ്നേഹത്തിൽ പൊതിഞ്ഞ് ആരാധകർ- വിഡിയോdhanush, vip2
The moderation of comments is automated and not cleared manually by malayalam.indianexpress.com